ബഹിരാകാശത്ത് ജിയു ജിത്സു പരിശീലിച്ച് നിയാദി
text_fieldsദുബൈ: ബഹിരാകാശത്ത് ജിയു ജിത്സു കിമോനോ പരിശീലിച്ച് സുൽത്താൻ അൽ നിയാദി. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് നിയാദി ആയോധന കലയായ ജിയു ജിത്സു പരിശീലിക്കുന്നത് പുറത്തുവിട്ടത്. ബഹിരാകാശത്ത് ജിയു ജിത്സു പരിശീലിക്കുന്ന ആദ്യ സഞ്ചാരിയെന്ന റെക്കോഡും നിയാദി സ്വന്തം പേരിൽ എഴുതിച്ചേർത്തു.
ബഹിരാകാശ യാത്രക്ക് മുമ്പേ നിയാദി വർഷങ്ങളായി ജിയു ജിത്സു പരിശീലനം നടത്തുന്നുണ്ട്. അച്ചടക്കവും ഏകാഗ്രതയും നേടാൻ ഈ പരിശീലനം ഉപകരിച്ചതായി നിയാദി പറഞ്ഞു. ആയോധന കലയുടെ വസ്ത്രങ്ങളണിഞ്ഞാണ് വിഡിയോയിൽ നിയാദി പ്രത്യക്ഷപ്പെട്ടത്.
ബഹിരാകാശത്ത് പരിശീലനം നടത്തുന്നതിന്റെ ബുദ്ധിമുട്ടുകളും നിയാദി വിഡിയോയിൽ വിവരിക്കുന്നുണ്ട്. ബഹിരാകാശ യാത്രയിൽ ജിയോ ജിത്സു ഏറെ ഉപകാരപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മുമ്പും പല വേദികളിലും നിയാദി ചാമ്പ്യനായിരുന്നു. യു.എ.ഇ ഏറെ പ്രോത്സാഹനം നൽകുന്ന കായിക ഇനമാണിത്.
ലോക ചാമ്പ്യൻഷിപ്പുൾപ്പെടെ യു.എ.ഇയിൽ നടക്കുന്നുണ്ട്. നിരവധി പരിശീലന കേന്ദ്രങ്ങളും കളിക്കളങ്ങളും യു.എ.ഇ ഒരുക്കിയിട്ടുണ്ട്. ചില സ്കൂളുകളുടെ സിലബസിൽ പോലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ താരങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി യു.എ.ഇ നടത്തുന്ന പരിശ്രമങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമേകുന്നതാവും സുൽത്താൻ നിയാദിയുടെ പരിശീലന വിഡിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.