കാട്ടുതീയുടെ ദൃശ്യങ്ങൾ പകർത്തി സുൽത്താൻ അൽ നിയാദി
text_fieldsദുബൈ: ഗ്രീസ്, തുർക്കിയ എന്നിവിടങ്ങളിൽ കാട്ടുതീ പടരുന്ന ദൃശ്യങ്ങൾ ബഹിരാകാശത്തുനിന്ന് പകർത്തി യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാട്ടുതീ പടർന്നുപിടിച്ചിട്ടുണ്ട്.
ഇവയിൽ നിരവധിപേർ മരിക്കുകയും വിവിധ പ്രദേശങ്ങൾ കത്തിയമരുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഗ്രീസും തുർക്കിയയും തീയണക്കാനായി ശക്തമായ ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ തീയണക്കാനായി പ്രവർത്തിക്കുന്നവർക്ക് ആദരവ് അറിയിച്ചുകൊണ്ടാണ് അൽ നിയാദി ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്.
അന്താരാഷ്ട്ര ബഹിരകാശ നിലയത്തിൽ കഴിഞ്ഞ അഞ്ചു മാസമായി പര്യവേക്ഷണം നടത്തുന്ന അൽ നിയാദി നിരവധി പ്രദേശങ്ങളുടെ ചിത്രങ്ങൾ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ഹിമാലയ പ്രദേശങ്ങൾക്ക് മുകളിലെ മലിനീകരണം വ്യക്തമാക്കുന്ന ചിത്രവും പകർത്തിയിരുന്നു. മാർച്ച് മൂന്നിന് ബഹിരാകാശ നിലയത്തിലെത്തിയ അദ്ദേഹം ആഗസ്റ്റ് അവസാനത്തിൽ ഭൂമിയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.