സുൽത്താൻ അൽ നിയാദിക്ക് ‘നാസ’യുടെ രണ്ട് പുരസ്കാരം
text_fieldsദുബൈ: അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികനെന്ന നേട്ടത്തിലൂടെ യു.എ.ഇയുടെ യശസ്സുയർത്തിയ സുൽത്താൻ അൽ നിയാദിക്ക് ‘നാസ’യുടെ ഇരട്ട പുരസ്കാരം. യു.എ.ഇ യുവജനകാര്യ സഹമന്ത്രി കൂടിയായ അദ്ദേഹത്തിന് വിശിഷ്ട പൊതുസേവന മെഡലും ബഹിരാകാശ ഗവേഷണ മെഡലുമാണ് ‘നാസ’ സമ്മാനിച്ചത്.
ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ എക്സ്പെഡിഷൻ-69 ക്രൂ അംഗങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനായാണ് പ്രത്യേക ചടങ്ങ് ഒരുക്കിയത്. ‘നാസ’യുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ‘ഗ്രൂപ് അച്ചീവ്മെന്റ് അവാർഡും’ ചടങ്ങിൽ സ്വീകരിച്ചു. ബഹിരാകാശ ദൗത്യത്തിൽ നൽകിയ സംഭാവനകളെ മാനിച്ച് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ഡോ. ഹനാൻ അൽ സുവൈദിയും പ്രത്യേക പുരസ്കാരത്തിന് അർഹനായി. യു.എ.ഇ ബഹിരാകാശ കേന്ദ്രം ഡയറക്ടർ ജനറൽ സലീം അൽ മർറി, യു.എ.ഇ ബഹിരാകാശ യാത്രികരായ ഹസ്സ അൽ മൻസൂരി, നൂറ അൽ മത്റൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.