വിലയിലെ കൃത്രിമം കണ്ടെത്താൻ വ്യാപക പരിശോധന
text_fieldsഅബൂദബി: മൂല്യവർധിത നികുതി (വാറ്റ്) മറയാക്കി വിലയിൽ കൃത്രിമം കാണിക്കുന്ന ചില്ലറവിൽപനക്കാെര പിടികൂടാൻ ഉപഭോക്തൃകാര്യ ഇൻസ്പെക്ടർമാർ നൂറുകണക്കിന് ഉൽപന്നങ്ങൾ ഒാരോ ദിവസവും പരിശോധിച്ചുവരുന്നതായി സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് ആൽ മൻസൂരി വ്യക്തമാക്കി.
ഉപഭോക്താക്കളിൽനിന്ന് അന്യായ വില ഇൗടാക്കുന്നത് തടയാൻ 600ഒാളം പ്രധാന ഉൽപന്നങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കുന്നതായും മന്ത്രി പറഞ്ഞു. അബൂദബിയിൽ ഫെഡറൽ നാഷനൽ കൗൺസിൽ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
400 ഒൗട്ട്ലെറ്റുകളിൽനിന്നുള്ള 600 ഉൽപന്നങ്ങളുടെ വിലവിവര പട്ടിക പ്രതിവാര അടിസ്ഥാനത്തിൽ പരിശോധിക്കുന്നതായി അദ്ദേഹം വിശദമാക്കി. വാറ്റ് പ്രാബല്യത്തിലായതിന് ശേഷം വിവിധ ഒൗട്ട്ലെറ്റുകളിലായി 13,000ത്തിലധികം പരിശോധനകൾ നടത്തി. ഇതുവരെ 1,918 പരാതികൾ ലഭിക്കുകയും 164 പരാതികളിൽ പിഴ വിധിക്കുകയും ചെയ്തു. തുടക്കത്തിൽ ചില സ്ഥാപനങ്ങൾ വാറ്റ് മുതലെടുപ്പ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ സാഹചര്യം യഥാവിധി കൈകാര്യം ചെയ്യുന്നുണ്ട്. നിയമലംഘനം നടത്തിയ കടകൾ കണ്ടെത്തി അടച്ചുപൂട്ടി.
വാറ്റ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫെഡറൽ^തേദ്ദശീയ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായും മന്ത്രി വ്യക്തമാക്കി. വാറ്റ് പ്രാബല്യത്തിലായതിന് ശേഷം 17 ദിവസം അടിയന്തര യോഗം ചേർന്നു. ചെറിയ മൂല്യമുള്ള നാണയങ്ങളുടെ ഇടപാട് കുറഞ്ഞ പ്രശ്നമായിരുന്നു ആദ്യമുണ്ടായിരുന്നത്. ഇൗ പ്രശ്നം യു.എ.ഇ സെൻട്രൽ ബാങ്ക് ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. വാറ്റ് ബോധവത്കരണം നടത്തുന്നതിലും മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും 241 ബോധവത്കരണ കാമ്പയിനുകൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ചില മേഖലകളിൽ അന്യായമായ വിലവർധന ഉണ്ടായതായി എഫ്.എൻ.സി അംഗം അഹ്മദ് ആൽ നുെഎമി വാദിച്ചു. 2017 അവസാനം അറബി പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ ഉദ്ധരിച്ച് വാറ്റ് വന്നതോടെ ചില ഉൽപന്നങ്ങൾക്ക് 42.5 ശതമാനം വരെ വിലവർധനയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമാണ സാമഗ്രികൾക്ക് 17 ശതമാനം വിലവർധനയുണ്ടായി. ഇത് വിപണിയെ ബാധിച്ചിട്ടുണ്ട്. ചില കച്ചവടക്കാർ സാഹചര്യം സമഗ്രമായി ഗ്രഹിക്കാത്തതിനാൽ ഉൽപന്നങ്ങൾക്ക് അവിശ്വസനിയമായ വില ഇൗടാക്കുന്ന സാഹചര്യമുണ്ടായതായും അഹ്മദ് ആൽ നുെഎമി പറഞ്ഞു. ഇക്കാര്യങ്ങളിൽ ഫെബ്രുവരിയോടെ സ്ഥിരത കൈവരിച്ചതായും വരും മാസങ്ങളിൽ കൂടുതൽ സ്ഥിരതയാർജിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.