വാദി അൽഹെലോയിൽ ക്ഷേമം തിരക്കി ശൈഖ് സുൽത്താെൻറ സന്ദർശനം
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയിലെ അതിപുരാതന ജനവാസ മേഖലയായ വാദി അൽ ഹെലോയിൽ സന്ദർശനം നടത്തി. ഹെലോയിലെ പുതിയ പാർപ്പിട മേഖലയിൽ അടിസ്ഥാന സൗകര്യ വികസന കാര്യങ്ങൾ കണ്ടറിയുവാനും ജനങ്ങളുമായി ആശയവിനിമയം നടത്താനുമാണ് ശൈഖ് സുൽത്താനെത്തിയത്. പ്രദേശത്തെ പുതിയ മജ്ലിസ് ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നു. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാദി അൽ ഹെലോയിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സേവന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അനുയോജ്യമായ സർക്കാർ സ്ഥാപനങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.
പ്രദേശത്ത് നിർമാണം പുരോഗമിക്കുന്ന സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഹെലോയിലെ ഷാർജ ലേഡീസ് ക്ലബിെൻറ നിർമാണ പ്രവർത്തനങ്ങളും കണ്ട് വിലയിരുത്തി. ശൈഖ് സുൽത്താെൻറ നിരവധി രചനകളിൽ ഇടം പിടിച്ച മേഖലയാണ് വാദി അൽ ഹെലോ, പ്രത്യേകിച്ച് കവിതകളിലും ചരിത്ര രചനകളിലും. ഷാർജയുടെ ഏറ്റവും മനോഹരമായ മലയോര മേഖല കൂടിയാണിത്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കുന്നതിനായി വാദി അൽ ഹെലോയിലെ പുരാതന മേഖലയിൽ നിന്ന് ജനങ്ങളെ പുതിയ മേഖലയിലേക്ക് മാറ്റിയിരുന്നു. ഈ പ്രദേശം ഇപ്പോൾ പരമ്പരാഗത ഗ്രാമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ച് വരികയാണ്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈ മേഖലയിൽ ജനവാസം ഉണ്ടായിരുന്നുവെന്നതിെൻറ തെളിവുകൾ ഉദ്ഖനനങ്ങളിൽ നിന്ന് കണ്ടെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.