ഡിജിറ്റൽ അപകടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുക: ശൈഖ് സുൽത്താൻ
text_fieldsഷാർജ: സാങ്കേതിക മേഖല നല്ല നാളേക്കായി എന്ന പ്രമേയത്തിലൂന്നി നടന്ന ഏഴാമത് ഷാർജ ഗവ. കമ്യൂണികേഷൻ ഫോറത്തിന് വിജയ സമാപ്തി. രണ്ട് നാൾ നീണ്ട ഫോറത്തിെൻറ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയാണ് നിർവ്വഹിച്ചത്. ഡിജിറ്റൽ കുരുക്കിൽ യുവാക്കളെ കുടുക്കുന്ന ശക്തികൾക്കെതിരെ കരുതിയിരിക്കാനുള്ള ശക്തമായ ഉപദേശത്തോടെയാണ് സുൽത്താൻ പ്രസംഗം തുടങ്ങിയത്. സാങ്കേതിക നൂറ്റാണ്ട് എങ്ങോട്ട് എന്ന ശീർഷകത്തിൽ നടന്ന ചർച്ചയിൽ പ്രധാനമായും ഉയർന്ന് വന്നത് പ്രതിലോമ ശക്തികൾ നവീന നൂറ്റാണ്ടിൽ തീർക്കുന്ന ഡിജിറ്റൽ കൂരിരുട്ടിനെ കുറിച്ചായിരുന്നു.
വികസിത പ്രതിഭാസങ്ങളുടെ വെളിച്ചത്തിൽ മാനുഷിക ആശയവിനിമയത്തിെൻ്റയും സർക്കാർ ആശയവിനിമയത്തിെൻറയും ഭാവിയെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ടെന്ന് ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ആൽ ഖാസിമി പറഞ്ഞു. മാധ്യമങ്ങൾ പൊതുനൻമയുടെ കരുത്തുറ്റ കവചമാണെന്ന് മുൻ മൗറിഷ്യസ് പ്രസിഡൻറ് ആമിന ഗുരീബ് ഫാക്കിം പറഞ്ഞു. യുവജനങ്ങൾ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ കാലടികൾ പിന്തുടരണമെന്ന സന്ദേശമാണ് യു.എ.ഇ സാംസ്കാരിക, യുവജനവികസന മന്ത്രി നൂറ ആൽ കാഅബി മുന്നോട്ട് വെച്ചത്.
സോഷ്യൽ മീഡിയയുടെ അനുകൂലവും പ്രതികൂലവുമായ വശങ്ങളെ കുറിച്ചാണ് വേൾഡ് വൈഡ് വെബ്സിെൻറ സ്ഥാപകൻ സർ തിമോത്തി ജോൺ ബെർണേഴ്സ് ലീ ഷാർജ ഫോറത്തിൽ സംസാരിച്ചത്. സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളുടെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സോഷ്യൽ മീഡിയ സൈറ്റുകളുടെ വിവര പങ്കുവെക്കൽ നയങ്ങൾ ഉപയോക്താക്കൾ മനസ്സിലാക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിഗത ഡാറ്റ ഇത്തരത്തിൽ പ്രധാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിനെക്കുറിച്ച് റിപ്പോർട്ടുചെയ്ത ആരോപണങ്ങൾ അദ്ദേഹം എടുത്ത് പറഞ്ഞു. ഫേസ്ബുക്കിനും മറ്റ് സോഷ്യൽ മീഡിയകൾക്കും സംഭവിക്കുന്നത് എന്താണെന്നറിയൽ വളരെ പ്രധാനമാണ്, ഇതിൽ ചിലത് യാദൃശ്ചികമായി സംഭവിക്കുകയും ചിലർ മനഃപൂർവ്വം സംഭവിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. ലോകത്തിന് കൂടുതൽ േപ്രാഗ്രാമർമാർ ആവശ്യമുണ്ട്.
നാലാം വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യയുടെ പുരോഗതിക്കായി കുട്ടികളെ നവീകരിക്കാനും പ്രാപ്തരാക്കാനും നിർമ്മിത ബുദ്ധിയുടെ തലത്തിൽ നിന്ന് ആശയവിനിമയം നടത്തണം. നിർമ്മിതബുദ്ധി നമ്മെ കൂടുതൽ ശക്തിപ്പെടുത്താൻ പോകുന്നു. സാങ്കേതികവിദ്യയിലെ സമൂല പുരോഗതി സർക്കാരും അവരുടെ പൗരന്മാരും തമ്മിലുള്ള ബന്ധത്തിെൻറ മുഖഛായ തന്നെ മാറ്റിമറിച്ചതായി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മിത ബുദ്ധി ശാസ്ത്രജ്ഞൻ തൻമയ് ബക്ഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.