ശൈഖ് സുല്‍ത്താെൻറ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകളിറങ്ങി
text_fieldsഷാര്‍ജ: സുപ്രീം കൗണ്‍സിൽ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മു ഹമ്മദ് ആല് ഖാസിമിയുടെ അറബ് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകള്‍ പുറത്തിറങ്ങി. ഒരു നഗരത്തിെൻറ കഥ, ബേബി ഫാത്തിമ, രാജാവിെൻറ മക്കള്‍ തുടങ്ങിയ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകളാണ് ലണ്ടനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രകാശനം ചെയ്തത്.
ചരിത്ര കഥകള്‍ എഴുതുമ്പോള്‍ മികച്ചതും ലളിതവും മനോഹരവുമായ ആഖ്യാന രീതിയില്‍ എഴുതണമെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. പ്രകാശന വേളയില്‍ പുസ്തകങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട മുഹൂര്‍ത്തങ്ങളുടെ വീഡിയോ പ്രകാശനവും നടന്നു. പ്രസാധകര്, എഴുത്തുകാര്‍, നിരീക്ഷകര്‍ തുടങ്ങിയവര്‍ക്ക് ശൈഖ് സുല്‍ത്താന്‍ ഒപ്പിട്ട പുസ്തകങ്ങളുടെ കോപ്പികള്‍ നല്കി. ലണ്ടനിലെ യു.എ.ഇ അംബാസഡര്‍ സുലൈമാന്‍ അല്‍ മസ്റൂയി, ഷാര്‍ജ സാംസ്കാരിക വിഭാഗം ചെയര്മാന് അബ്ദുല്ല മുഹമ്മദ് അല്‍ ഉവൈസ്, ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.