ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കണം –ശൈഖ് സുൽത്താൻ
text_fieldsഷാർജ: ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക ്ഷിക്കാൻ സമൂഹം ശ്രമിക്കണമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡ ോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ഷാർജയിൽ നടന്ന മൂന്നാമത് ഗ്ലോബൽ എൻ.സി.ഡി അലയൻസ് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോശം ജീവിതശൈലി, പുകവലി, ഫലപ്രദമായ പ്രതിരോധ കുത്തിെവപ്പുകൾ എന്നിവക്കായുള്ള പ്രചാരണത്തിെൻറ പ്രാധാന്യവും ശൈഖ് സുൽത്താൻ ഊന്നിപ്പറഞ്ഞു.
2018ൽ 18 ദശലക്ഷത്തിലധികം കാൻസർ കേസുകൾ കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 20 വർഷത്തിനുള്ളിൽ കാൻസർ രോഗങ്ങളിൽ 60 ശതമാനം വർധനയുണ്ടാകും. 81 ശതമാനം കേസുകൾ താഴ്ന്ന സാമൂഹിക സാമ്പത്തിക വികസനമുള്ള രാജ്യങ്ങളിലാണ്. എന്നിരുന്നാലും, കുറച്ച് വർഷങ്ങളായി കാൻസറിന് പരിഹാരം കണ്ടെത്തുന്നതിനായി വളരെയധികം പ്രവർത്തനം നടക്കുന്നു. ഇതിെൻറ മുന്നണി പോരാളിയായ ശൈഖ ജവാഹീർ ബിന്ത് മുഹമ്മദ് അൽ ഖാസിമി, ഫ്രൻഡ്സ് ഓഫ് കാൻസർ പേഷ്യൻറ്സ് (എഫ്.ഒ.സി.പി) എന്നിവരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ എൻ.സി.ഡി അലയൻസുമായി (എൻ.സി.ഡി.എ) ചേർന്ന് എഫ്.സി.പി സംഘടിപ്പിച്ച മൂന്നു ദിവസത്തെ ഫോറത്തിൽ ആറ് ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിൽനിന്ന് 400 പ്രഭാഷകരാണ് പങ്കെടുക്കുന്നത്. ഇതിൽ പ്രധാന സിവിൽ സൊസൈറ്റി പങ്കാളികളും ആരോഗ്യ വിദഗ്ധരും അക്കാദമിക് വിദഗ്ധരും ഗവേഷകരും ഉൾപ്പെടുന്നു. എഫ്.സി.പി ഡയറക്ടർ ബോർഡ് ചെയർപേഴ്സൻ സവ്സാൻ ജാഫറിനെ സംഭാവനക്കും മികവിനുമുള്ള ശൈഖ ജവഹർ മെഡൽ നൽകി ആദരിച്ചു.
കാൻസറിനെതിരായ പ്രഭാഷണങ്ങളും വിഡിയോ പ്രദർശനവും നിലവാരം പുലർത്തി. കാൻസറിനെ അതിജീവിച്ചവർ അനുഭവങ്ങളും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.