കൽബയിൽ സമ്മർ ഫെസ്റ്റ്-2024 സംഘടിപ്പിച്ചു
text_fieldsകൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച സമ്മർ ഫെസ്റ്റ് -2024 സൈനുദ്ദീൻ നാട്ടിക ഉദ്ഘാടനം ചെയ്യുന്നു
കൽബ: വേനൽ അവധിക്കാലത്ത് കുട്ടികൾക്ക് ആശ്വാസമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് സംഘടിപ്പിച്ച സമ്മർ ഫെസ്റ്റ്-2024. പാട്ടും നൃത്തവും കവിത പാരായണവും ചിത്രീകരണങ്ങളും വിവിധ കലാപരിപാടികളുമായി കുട്ടികൾക്ക് ആഘോഷം പകർന്ന പരിപാടികളാണ് ഒരുക്കിയത്.
ക്ലബ് വനിതാവേദിയും ബാലവേദിയും ആർട്സ് സാഹിത്യ വിഭാഗവും ചേർന്ന് കലാവിരുന്നും ഒരുക്കി. ക്ലബ് പ്രസിഡന്റ് സൈനുദീൻ നാട്ടിക ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ സ്വാഗതം പറഞ്ഞു. കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുകയെന്നതാണ് ഇത്തരം പരിപാടികൾ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.എക്സ്. ആൻറണി, വി.ഡി. മുരളീധരൻ, എൻ.എം. സമദ്, ടി.പി. മോഹൻദാസ്, നാൻസി വിനോദ്, വി. അഷറഫ്, സുബൈർ എടത്തനാട്ടുകര തുടങ്ങിയവർ സംസാരിച്ചു. ബാബു ഗോപി, പ്രദീപ്, അലി, സമ്പത്ത് കുമാർ, മജീദ്, തുടങ്ങിയവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.