വേനൽ കടുത്തു; പഴവിപണി സജീവം
text_fieldsഅബൂദബി: കോവിഡ് വ്യാപന സാഹചര്യത്തിൽ വിപണിയിൽ അനുഭവപ്പെട്ട മാന്ദ്യം മാറിത്തുടങ്ങിയതോടെ സജീവമായി അബൂദബി മിന സായിദിലെ പഴം-പച്ചക്കറി മാർക്കറ്റ്. വേനൽ കടുത്തതോടെ പഴങ്ങൾക്ക് ആവശ്യക്കാരേറുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ വില ഗണ്യമായി കുറച്ചാണ് വിൽപനയെന്ന് കച്ചവടക്കാരായ മലയാളികൾ പറയുന്നു.
പീച്ചിന് പാക്കറ്റിന് 10 ദിർഹമും കാക്കഫ്രൂട്ടിന് 25 ദിർഹമും ചെറിക്ക് (ലബനാൻ) എട്ടു ദിർഹമുമാണ് പാക്കറ്റ് വില. ദക്ഷിണാഫ്രിക്കയുടെ പ്ലമ്മിനും പിയറിനും ഏഴു ദിർഹമും ഇറാെൻറ തണ്ണിമത്തന് 1.25 ദിർഹമും ഈജിപ്തിെൻറ ജൂസിനുള്ള ഓറഞ്ചിന് മൂന്ന് ദിർഹമും സ്പെയിനിെൻറ നേവൽ ഓറഞ്ചിന് അഞ്ചു ദിർഹമുമാണ് കിലോക്ക് വില. ഇന്ത്യയുടെ മാതള നാരങ്ങക്ക് ഒമ്പതു ദിർഹം, ദക്ഷിണാഫ്രിക്കയുടേതിന് എട്ടു ദിർഹം, കെനിയയുടെ അവകാഡിന് ഏഴു ദിർഹം, കിവിക്ക് 10 ദിർഹമുമാണ് കഴിഞ്ഞ ദിവസത്തെ വില. ദക്ഷിണാഫ്രിക്കയുടെ പൈനാപ്പിൾ ഒരെണ്ണത്തിന് ഏഴു ദിർഹമാണ്.
മധുരിക്കും മാമ്പഴക്കാലം:
മാങ്ങ സീസൺ മാർക്കറ്റിൽ സജീവമായി. ലുലു അടക്കമുള്ള ഹൈപ്പർമാർക്കറ്റുകൾ മാമ്പഴ മേളയുമായി നേരത്തേ ഇടംപിടിച്ചുകഴിഞ്ഞു. മിന സായിദ് മാർക്കറ്റിലും ഇത് മാമ്പഴക്കാലമാണ്. പാകിസ്താെൻറ സിന്തരി മാങ്ങക്ക് കിലോക്ക് അഞ്ചു ദിർഹമാണ്. ജൂലൈ പകുതിയോടെ ഏറ്റവും മധുരമുള്ള ജോൺസ് മാങ്ങ മാർക്കറ്റിൽ എത്തു മെന്ന് മലപ്പുറം പുത്തനത്താണി സ്വദേശി ഗഫൂർ പറയുന്നു. ഇന്ത്യയുടെ അൽഫോൻസ മാങ്ങക്ക് പെട്ടിക്ക് 40-45 ദിർഹം വരെയാണ് വില. മൂന്നര കിലോ വരും.
ചൂടുകാലമായതോടെ മറ്റു പഴങ്ങൾക്കും ആവശ്യക്കാരേറെ. ലബനാെൻറ മുന്തിരിക്ക് കിലോക്ക് 15 ദിർഹവും ആസ്‌ട്രേലിയയുടെ മുന്തിരിക്ക് 25 ദിർഹമുമാണ്. 16 കിലോ വരുന്ന ന്യൂസിലൻഡിെൻറ ആപ്പിൾ പെട്ടിക്ക് 115 ദിർഹവും മൂന്നു കിലോ വരുന്ന സൗത്ത് ആഫ്രിക്കയുടെ മാതള നാരങ്ങക്ക് 30 ദിർഹവുമാണ് വില. മാർക്കറ്റിൽ നിന്ന് പഴങ്ങൾ പെട്ടിയായി വാങ്ങുന്നതിനു പകരം രണ്ടും മൂന്നും കിലോ വാങ്ങുന്നവരാണ് അധികമെന്ന് തിരൂർ നെടുവഞ്ചേരി സ്വദേശിയായ ബാസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.