സന്തോഷകരമായ വേനല്‍ അവധി; ‘മെര്സാദു’മായി ആഭ്യന്തര മന്ത്രാലയം
text_fieldsറാസല്‍ഖൈമ: വേനല്‍ അവധി നാളുകള്‍ സുരക്ഷിതവും സന്തോഷകരവുമാക്കാന്‍ ‘മെര്‍സാദ്’ സംരംഭവുമായി റാക് പൊലീസ് കുറ്റാന്വേഷണ വകുപ്പ്. യാത്രാ തിരക്ക് നിയന്ത്രണം, പാര്‍പ്പിട, വാണിജ്യ പരിസരങ്ങളില്‍ പ്രത്യേക പട്രോളിങ് സേനയുടെ സേവനം തുടങ്ങി സമഗ്രമായ സുരക്ഷ ക്രമീകരണങ്ങളുള്പ്പെടുന്നതാണ് ‘മെര്‍സാദ്’ പദ്ധതിയെന്ന് റാക് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ജാസിം അലി അല്‍ മന്‍സൂരി പറഞ്ഞു.
മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അല്‍ ഐന്‍ അല്‍ സാഹിറ റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാസിം. അവധിക്കാലവും യാത്രാ സീസണുകളിലും കുറ്റവാളികള്‍ കേന്ദ്രീകരിക്കാനിടയുള്ള പ്രദേശങ്ങളുണ്ട്. ബലിപെരുന്നാള്‍ കഴിയുന്നതോടെ ഈ കേന്ദ്രങ്ങളില്‍ സുരക്ഷ പട്രോളിങ് ആരംഭിക്കും. രാജ്യത്തിന് പുറത്ത് അവധിക്കാലം ചെലവഴിക്കുന്നവര്‍ താമസ സ്ഥലത്ത് വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടുകള്‍ ഭദ്രമായി അടക്കുന്നതിനൊപ്പം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കണം. അവരെ നിരീക്ഷിക്കുന്നതിനും മോശം സുഹൃത്തുക്കളുടെ വലയില്‍ വീഴാതെ കുറ്റകൃത്യങ്ങളിലകപ്പെടാതിരിക്കാനുമുള്ള ജാഗ്രത പുലര്‍ത്തണം. യുവാക്കളുടെയും കൗമാരക്കാരുടെയും വിഷയത്തില്‍ രക്ഷിതാക്കള്‍ ചുമതലകള്‍ നിര്‍വഹിക്കേണ്ട ആവശ്യകതയും അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഒഴിഞ്ഞുകിടക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ വീടുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപനമുണ്ട്. പാര്‍പ്പിടങ്ങളുടെ അപകട സാധ്യത കുറക്കുന്നതിനുള്ള പദ്ധതികളും നടപടികളും ‘മെര്‍സാദ്’ സംരംഭത്തിലുള്പ്പെടുന്നതായി റാക് പൊലീസ് ഓപറേഷന്‍സ് ക്രൈം പ്രിവന്‍ഷന്‍ വകുപ്പ് മേധാവി മേജര്‍ മെയ്ദ് ഉബൈദ് അല്‍ ബാഗം പറഞ്ഞു. വാഹനങ്ങളുടെ കാര്യത്തില്‍ ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും മേജര്‍ മെയ്ദ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.