സുനില്‍ പി. ഇളയിടത്തിന് െഎക്യദാര്‍ഢ്യം
text_fieldsദുബൈ: മനീഷികളെ ഋഷിതുല്യരായി പരിഗണിക്കാന്‍ മടിയുള്ള വര്‍ഗീയതയുടെ പകര്‍ന്നാട്ടമാണ് സുനില്‍ പി. ഇളയിടത്തിന് നേരെയുള്ള ഫാഷിസ്റ്റ് അക്രമവും വധഭീഷണിയുമെന്ന് യുവകലാസാഹിതി യു.എ.ഇ കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യുവകലാ സാഹിതി യു.എ.ഇ പ്രസിഡൻറ് ബാബു വടകര, ജന.സെക്രട്ടറി വില്‍സണ്‍ തോമസ്, റാക് യുവകലാ സാഹിതി ഭാരവാഹികളായ ഷാജി മടയപറമ്പില്‍, രാജന് ജോസഫ് തുടങ്ങിയവരാണ് പത്രക്കുറിപ്പിൽ ഒപ്പുവെച്ചത്.
റാസല്‍ഖൈമ: നിലപാടുകള്‍ തുറന്നു പറയുന്നവരെയും ആശയസംവാദത്തിന്‍െറ വാതില്‍ തുറക്കുന്നവരെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം അപലപനീയവും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് കലാലയം സാംസ്കാരിക വേദി യു.എ.ഇ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇടതു ചിന്തകനും സംസ്കൃത സര്‍വകലാശാലയില്‍ മലയാളം അധ്യാപകനുമായ സുനില്‍ പി. ഇളയിടത്തിന്‍െറ ഓഫീസിന് നേരെ ഇത്തരം ശക്തികളില്‍ നിന്നുണ്ടായ ആക്രമണം ആധുനിക സമൂഹത്തിന് യോജിച്ചതല്ല.
റാസല്‍ഖൈമ: സുനില്‍ പി. ഇളയിടത്തിന് നേരെയുണ്ടായ അക്രമം പ്രതിഷേധാര്‍ഹമാണെന്ന് റാക് കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍മഹ അഭിപ്രായപ്പെട്ടു. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാജ്യത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
റാസല്‍ഖൈമ: തിങ്ങിവരുന്ന ഇരുട്ടിലും തെളിഞ്ഞു പ്രകാശിക്കുന്ന ധിഷണയുടെ വെളിച്ചമാണ് ഡോ. സുനില്‍ പി. ഇളയിടമെന്ന് റാക് യുവകലാസാഹിതി. അക്ഷരങ്ങളുടെ വെളിച്ചത്തെ തല്ലികെടുത്താനുള്ള ശ്രമങ്ങളെ ജനാധിപത്യ മാര്‍ഗത്തിലൂടെ ചെറുക്കേണ്ടതുണ്ടെന്ന് അഡ്വ. നജ്മുദ്ദീന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അബൂദബി: പ്രശസ്ത ചിന്തകനും എഴുത്തുകാരനും കാലടി സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറുമായ സുനിൽ പി. ഇളയിടത്തിന് നേരെയുള്ള ആക്രമണ ഭീഷണിയിലും അദേഹത്തിെൻറ ഓഫിസിന് നേരെ സംഘപരിവാർ ശക്തികള്‍ നടത്തിയ ആക്രമണത്തിലും ‘പ്രോഗ്രസീവ്’ ശക്തമായി പ്രതിഷേധിച്ചു. സാംസ്കാരിക പ്രവർത്തകരെയും എഴുത്തുകാരെയും ഇല്ലാതാക്കി കേരളത്തെ ദുരന്തഭൂമിയാക്കാനുള്ള സംഘപരിവാർ ശക്തികളുടെ നീക്കത്തെ ചെറുത്ത് തോൽപിക്കാന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണം.
അക്രമികളെ ഉടന്‍തന്നെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും പ്രോഗ്രസീവ് ആവശ്യപ്പെട്ടു. സുനിൽ പി. ഇളയിടത്തിന് നേരെയുണ്ടായ ആക്രമണ ഭീഷണിയെ ശക്തി തിയറ്റേഴ്സ് അപലപിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണം. സുനിൽ പി ഇളയിടത്തിനോട് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ശക്തി തിയറ്റേഴ്സ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.