ഹിന്ദു എന്നതിൽ നിന്ന് ദലിതരും പിന്നാക്ക വിഭാഗങ്ങളും പുറത്തുവരണം –സണ്ണി എം. കപിക്കാട്
text_fieldsദുബൈ: ഹിന്ദു എന്നതിൽ നിന്ന് ദലിതരും പിന്നാക്ക വിഭാഗങ്ങളും പുറത്തുവന്നെങ്കിൽ മാത്രമെ ഇന്ത്യയിൽ ഫാസിസത്തെ യഥാർത്ഥ അർത്ഥത്തിൽ നേരിടാനാവൂവെന്ന് സാമൂഹിക പ്രവർത്തകൻ സണ്ണി എം. കപിക്കാട്. ബ്രാഹ്മണ്യം എന്ന് പറയാവുന്നതാണ് ഇന്ത്യൻ ഫാസിസം. അതിനെ പാശ്ചാത്യ രാജ്യങ്ങളിലെ ഫാസിസവുമായി താരതമ്യം ചെയ്യാനാവില്ല. മോഡിക്കൊപ്പം വന്നതല്ല നേരത്തെ തന്നെ നിലനിൽക്കുന്നതാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സവർണ്ണത: അധികാരം, വർത്തമാനം, പ്രതിരോധം എന്ന വിഷയത്തിൽ വടകരക്കൂട്ടം നടത്തുന്ന സംവാദത്തിൽ പെങ്കടുക്കാൻ യു.എ.ഇയിൽ എത്തിയ അദ്ദേഹം ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. സാഹോദര്യത്തെ ബലികഴിച്ചും അപരനെ മനുഷ്യനായി കാണാതെയും സമൂഹത്തെ വിഭജിക്കുന്നുവെന്നതാണ് ഇന്ത്യയിലെ ഫാസിസ്റ്റുകൾ ചെയ്യുന്നത്. സ്റ്റേറ്റല്ല മറിച്ച് സമൂഹത്തിലെ വിവിധ ഘടകങ്ങൾ തന്നെയാണ് ഇതിനെ ചെറുക്കുന്നത്. ദലിതരും നമ്പൂതിരിയും തമ്മിൽ കലാപമുണ്ടായതായി എവിടെയും കേട്ടിട്ടില്ല.
പിന്നാക്കക്കാരും ദലിതരും അല്ലെങ്കിൽ പിന്നാക്കക്കാരും തൊട്ടുമുകളിലുള്ളവരും തമ്മിലാണ് കലാപങ്ങൾ ഉണ്ടാകുന്നത്. ജാതിയുടെ മുകൾതട്ട് എപ്പോഴും ശാന്തവും സുരക്ഷിതവുമാണെന്നും അടിത്തട്ടിൽ സംഘർഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതി വ്യവസ്ഥയടക്കം ഇന്ത്യയുടെ വൈവിധ്യത്തെ അഭിസംബോധന െചയ്യാൻ തുടക്കം മുതൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞില്ല. അടിസ്ഥാന വർഗത്തിൽ ജാതിയുണ്ടാക്കുന്ന പിളർപ്പ് കാണാതിരിക്കുകയും സവർണ്ണരിൽ ഇതുണ്ടാക്കുന്ന ഭിന്നിപ്പ് ആഘോഷിക്കുകയും ചെയ്യുകയാണവർ. കമ്യൂണിസ്റ്റ് േനതാക്കൾ എപ്പോഴും സവർണ്ണരായി നിൽക്കുന്നതിെൻറ കാരണവും അതാണ്.
ക്രിസ്തു മതത്തിലേക്ക് പോകാത്ത ഗോത്രവർഗ്ഗക്കാർക്കിടയിൽ സംഘപരിവാർ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരുന്ന ആസൂത്രിത പ്രവർത്തനങ്ങളുടെ ഫലമാണ് ഇത്തവണത്തെ ത്രിപുര തെരഞ്ഞെടുപ്പ് ഫലം. സി.പി.എം. തൂത്തെറിയപ്പെട്ടതിന് പിന്നിൽ തുടർഭരണത്തിെൻറ അതൃപ്തിയുമുണ്ട്. ലളിത ജീവിതം നയിക്കുന്ന നേതാവ് തുടങ്ങിയ കാര്യങ്ങൾക്കും അപ്പുറത്തായിരുന്നു ജനങ്ങളുടെ അതൃപ്തി. ആദിവാസികൾ അടക്കമുള്ളവരുടെ രാഷ്ട്രീയ ഇടപെടലുകൾ അംഗീകരിക്കാൻ സി.പി.എം തയാറായിരുന്നില്ല. ഇത് ഇന്ത്യ മുഴുവൻ നേരിടുന്ന പ്രശ്നമാണ്. കീഴ്തട്ടിലുള്ളവരുടെ ആവശ്യങ്ങളെ പരിഗണിക്കാൻ സി.പി.എമ്മിന് കഴിയുന്നില്ല. കേരളത്തിെൻറ സവിശേഷ സാഹചര്യത്തിൽ കീഴാളർ ഉയർത്തിക്കൊണ്ടുവരുന്ന സാമൂഹിക രാഷ്ട്രീയ ആവശ്യങ്ങളെയും നിലപാടുകളെയും വിഘടന വാദം, തീവ്രവാദം എന്നിങ്ങനെ വിലയിരുത്തുകയാണ് സി.പി.എം. ചെയ്യുന്നത്. മറിച്ച് അതില കാര്യമുണ്ടോയെന്ന് പരിശോധിക്കുന്നില്ല. ദലിതരുടെ പ്രശ്നം വെറും ക്ഷേമവുമായി ബന്ധപ്പെട്ടതല്ല. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനം പോലുള്ളവയെക്കൂടി പരിഗണിച്ചുവെങ്കിൽ മാത്രമെ ശരിയായ പരിഹാരം ഉണ്ടാവൂ. അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.