അക്കാല ഒാർമകൾക്ക് കാവലായി പഴയ ദുബൈയുടെ ‘സൂപ്പർമാർക്കറ്റ്’
text_fieldsദുബൈ: പണ്ട് പണ്ട് ബർദുബൈയിലെ അബ്റ തീരത്ത് തുണി, കാർബോർഡ്, തകര ഷീറ്റുകളും മറ്റും കൊണ ്ട് മറച്ചുണ്ടാക്കിയ നിരവധി സ്ഥാപനങ്ങളുണ്ടായിരുന്നു. ഒരു ഭാഗത്ത് ഭക്ഷ്യോത്പന്നങ്ങ ളും മറുഭാഗത്ത് വസ്ത്രങ്ങൾ, ചെരുപ്പുകൾ, സുഗന്ധദ്രവ്യങ്ങൾ, സ്റ്റാമ്പുകൾ, ഗ്രീറ്റിങ ് കാർഡുകൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളായിരുന്നു ഇവയിലധികവും. പണ്ട് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ പേർഷ്യക്കാർ കൊണ്ട് വന്ന പോളിസ്റ്റർ, ചൈന സിൽക്, പുള്ളിത്തുണി, അ രപ്പട്ട തുടങ്ങി അത്തർ, സോപ്പ്, കളിപ്പാട്ടങ്ങൾ തുടങ്ങിയവയെല്ലാം ഈ മാർക്കറ്റിൽ നിന്ന ുള്ളവയായിരുന്നു.
വെള്ളവുമായി കഴുത വണ്ടികൾ മാർക്കറ്റിന് സമീപത്ത് കൂടെ സഞ്ചരിച്ചിരുന്ന കാലം. സാധനങ്ങൾ വാങ്ങാൻ ഒട്ടക പുറത്ത് അറബികൾ വന്നിരുന്നു അന്നൊക്കെ. പിന്നെ, പിന്നെ ഇത്തരം സ്ഥാപനങ്ങൾ കെട്ടിടങ്ങളിലേക്ക് മാറി തുടങ്ങി. നിരത്തുകൾ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. രാജ്യം മെല്ലെ മെല്ലെ പുരോഗതിയുടെ പടവുകൾ കയറി ബുർജ് ഖലീഫയോളം ഉയരത്തിൽ അതിവേഗമെത്തിയതോടെ അബ്റയുടെ മുഖവും മാറി. എന്നാൽ അബ്റക്ക് സമീപത്തെ രാമനാട്ടുകര സ്വദേശി അബുബക്കറിെൻറയും കൊണ്ടോട്ടി സ്വദേശി മുഹമ്മദ് കുട്ടിയുടെയും മുഹമ്മദ് അലി മുഹമ്മദ് അൽ ഹജ്രി സ്റ്റാളിന് മാത്രം യാതൊരുവിധ പരിണാമവും ഉണ്ടായില്ല.
ദമാസ് മരച്ചോട്ടിൽ മറച്ചുണ്ടാക്കിയ ആ സ്റ്റാൾ 45 വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവും വരുത്താതെ അതേപടി തല ഉയർത്തി നിൽക്കുന്നു, ലൈസൻസോടെ തന്നെ. തനിക്കും വേണം ഒരു സ്ഥാപനം എന്ന അബുബക്കറിെൻറ ആവശ്യത്തിന് അർബാബായ അറബി ചാർത്തി കൊടുത്ത സ്നേഹ മുദ്രയാണിത്.
സാധാരണക്കാർക്ക് ഇണങ്ങുന്ന വില, അകത്ത് കയറി സാധനങ്ങൾ തിരഞ്ഞ് മടുക്കേണ്ട, പ്രകൃതിയോട് ചേർന്ന് നിന്ന് സാധനങ്ങൾ വാങ്ങി പോകാം. ഇതിന് സമീപത്തായിരുന്നു പണ്ട് പോസ്റ്റ് ഒാഫീസ് പ്രവർത്തിച്ചിരുന്നത്. ഇന്നത് ബാങ്കാണ്. അന്നൊക്കെ നേരം വെളുത്താൽ കത്തുണ്ടോയെന്ന് അറിയുന്നതിനും കത്ത് അയക്കാനുമായി പ്രവാസികൾ ഇവിടെ കാത്തുനിന്നിരുന്നു. കടയിൽ നിന്നുള്ള കത്ത് പാട്ട് കേട്ട് സന്തോഷവും സങ്കടവും പെയ്തിരുന്നു. കുടെപ്പിറപ്പുകൾ വിട്ടുപ്പോയ വിവരം കത്തിലൂടെ അറിഞ്ഞ് പരിസരം മറന്ന് പൊട്ടികരഞ്ഞിരുന്നു.
പണ്ട് ഈ കടയിൽ പ്രധാനമായും ചിലവായിരുന്നത് സ്റ്റാമ്പുകളായിരുന്നു. പോളിസ്റ്ററിന്റെ കുപ്പായ ശീലകൾ മുറിക്കുന്ന ശബ്ദം ഈ ഭാഗത്ത് ഇപ്പോഴും തങ്ങിനിൽക്കുന്നതായി തോന്നും. സ്റ്റാമ്പും പോളിസ്റ്റർ തുണിത്തരങ്ങളും പടിയിറങ്ങി പോയെങ്കിലും അത്തറും, ബെൽറ്റും, കണ്ണടയും സുറുമയും, വാച്ചും, ക്ലോക്കും, ഉറുമാലും, കൈയ്യുറകളും, തൊപ്പികൾ തുടങ്ങിയവയെല്ലാം ഹജ്രിയിൽ സുലഭം. ഇടക്ക് ലാൻറ് ക്രൂയിസർ കാറുകളിൽ യുവ ഇമാറാത്തികൾ കടയുടെ സമീപത്ത് ചാടിയിറങ്ങും. കടയിലിരിക്കുന്ന പുതിയ മലബാരിയോട് തന്റെ വാപ്പയുടെ കൂടെ വന്ന് സാധനങ്ങൾ വാങ്ങിയ ചരിത്രം പറയും.
കുറെ സാധനങ്ങൾ അവർ വാങ്ങും സലാം പറഞ്ഞ് പോകും. രാവിലെ 8.00 മണിക്ക് തുറക്കുന്ന കട രാത്രി 10.30 വരെ പ്രവർത്തിക്കും. കടയിലേക്കുള്ള വെളിച്ചമെത്തുന്നത് ജനറേറ്ററിൽ നിന്നാണ്. കട തുറന്ന കാലത്ത് പാനീസു വിളക്കുകളായിരുന്നു പ്രഭ ചൊരിഞ്ഞിരുന്നത്.
എന്നാൽ വൈദ്യുതിയെ ഇതുവരെ അടുപ്പിച്ചിട്ടില്ല അൽ ഹജ്രി. പുതിയ തലമുറക്കാരായ ഫൈസലും സഹോദരങ്ങളുമാണ് ഇപ്പോൾ സ്ഥാപനം നടത്തുന്നത്. തരക്കേടില്ലാതെ തന്നെ കച്ചവടം നടക്കുന്നു. ഋതുക്കളോട് ചേർന്ന് നിൽക്കുന്ന ഈ സ്ഥാപനത്തിൽ പങ്കയോ, ഏ.സിയോ ഒന്നുമില്ല. ഇവിടെ ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നു എന്നതിന് തെളിവായി ഈ മറയൊന്ന് ഉയർത്തിയാൽ മതി. ഇനിയും ഉണ്ടായിരിക്കും എന്നതിന് തെളിവായും ആ മറതന്നെ മതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.