Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.എം.എഫ്​ യോഗത്തിന്​...

ഐ.എം.എഫ്​ യോഗത്തിന്​ പിന്തുണ; ഖത്തർ അമീറുമായി യു.എ.ഇ പ്രസിഡന്‍റ്​ ​ഫോണിൽ സംസാരിച്ചു

text_fields
bookmark_border
ഐ.എം.എഫ്​ യോഗത്തിന്​ പിന്തുണ; ഖത്തർ അമീറുമായി യു.എ.ഇ പ്രസിഡന്‍റ്​ ​ഫോണിൽ സംസാരിച്ചു
cancel

ദുബൈ: 2026ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഇന്‍റർനാഷനൽ മോണിറ്ററി ഫണ്ട്​ (ഐ.എം.എഫ്​), ലോക ബാങ്ക്​ യോഗത്തിന്​ യു.എ.ഇയുടെ പിന്തുണ. ഇത്​ സംബന്ധിച്ച്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽ താനിയുമായി ഫോണിൽ സംസാരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ​ശക്​തമാക്കുന്നതിനെ കുറിച്ചും സഹകരിക്കാവുന്ന മേഖലകളെ കുറിച്ചും ചർച്ച നടത്തി. ഇരു രാജ്യങ്ങളും നേരിടുന്ന സമാന വെല്ലുവിളികളെ കുറിച്ചും ചർച്ചയിൽ വന്നു. രണ്ട്​ രാജ്യങ്ങളുടെയും സമൃദ്ധിക്കായി ഇരു നേതാക്കളും ആശംസ നേർന്നു.

ഐ.എം.എഫ്​, വേൾഡ്​ ബാങ്ക്​ യോഗത്തിനായി യു.എ.ഇയും അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, യു.എ.ഇ അപേക്ഷ പിൻവലിച്ചതോടെയാണ്​ ഖത്തറിന്​ ആതിഥേയത്വം ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar EmirUAE PresidentIMF meeting
News Summary - Support for IMF meeting; The UAE President spoke to the Emir of Qatar on the phone
Next Story