കേരളത്തിന് കൈത്താങ്ങ്; പ്രവാസികളുടെ സഹായം അയച്ചു
text_fieldsദുബൈ: മഹാമാരിയുടെ പിടിയിലമർന്ന ജന്മനാടിനുള്ള പ്രവാസികളുടെ സഹായവുമായി എമിറേറ്റ്സ് വിമാനം നാട്ടിലെത്തി. കേരള സർക്കാറിെൻറ കെയർ കേരള പദ്ധതി പ്രകാരമുള്ള സഹായത്തിെൻറ ആദ്യഘട്ടമാണ് നാട്ടിലെത്തിച്ചത്. യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള സഹായമാണ് ആദ്യ ഘട്ടത്തിൽ അയച്ചത്. യു.എ.ഇയിൽ ആസ്റ്റർ വളൻറിയേഴ്സിെൻറ നേതൃത്വത്തിലാണ് മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ചത്.
171 ഓക്സിജൻ സിലിണ്ടർ, 2830 ഓക്സി മീറ്റർ, 43 ഓക്സിജൻ കോൺസൻട്രേറ്റർ, നാല് വെൻറിലേറ്റർ എന്നിവയാണ് അയച്ചത്. വിവിധ പ്രവാസി സംഘടനകളുടെ സഹായത്തോടെയാണ് ഇത് ശേഖരിച്ചത്. ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ സഹായങ്ങൾ അയച്ചു. ഇന്ത്യയിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ കാർഗോ നിരക്ക് ഈടാക്കാതെ നാട്ടിലെത്തിക്കുമെന്ന് എമിറേറ്റ്സ് എയർെലെൻസ് അറിയിച്ചിരുന്നു.
പ്രവാസി സംഘടനകളും വ്യക്തികളും രാഷ്ട്രീയ ഭേദെമന്യേ സഹകരിച്ചതായി നോർക്ക റൂട്സ് ഡയറക്ടർ ഒ.വി. മുസ്തഫ പറഞ്ഞു. കെ.എം.സി.സി യു.എ.ഇ, വേൾഡ് മലയാളി കൗൺസിൽ, അക്കാഫ്, എം.എസ്.എസ്, ഒ.വി.എം ആൻഡ് ഫ്രണ്ട്സ്, പ്രതിഭ ബഹ്റൈൻ, ഒരുമ റുവൈസ്, എ.കെ.എം.ജി, എൻജിനീയേഴ്സ് കമ്യൂണിറ്റി, കൈരളി ഫുജൈറ, ഇന്ത്യൻ സ്കൂൾ അൽഐൻ, ഓർമ, ഷംനാദ് ആൻഡ് ഫ്രണ്ട്സ്, ആർ.എ.ഐ, യു.എച്ച്.വൈ ജയിംസ് സി.എ, റായ്സ് ഓഫ് ഹോപ് അൽഐൻ, ഡബ്ല്യു.എം.സി വിമൻസ് ഫോറം അൽഐൻ, അൻപോട് യു.എ.ഇ, താരാട്ട് അൽഐൻ, സേവനം അൽഐൻ, വേക്, അൽഐൻ മലയാളി സമാജം, യുവകലാ സാഹിതി, അൽ സെയ്തൂൻ ഫുജൈറ എന്നീ സംഘടനകളാണ് സഹായെമത്തിച്ചതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
പ്രവാസികളുടെ സഹായം ഈ സംഘടനകൾ വഴിയാണ് നോർക്കയുടെ കെയർ ഫോർ കേരളയിൽ എത്തിച്ചത്. ഇത് ആസ്റ്ററിെൻറ വെയർഹൗസിലെത്തിച്ച് ക്രോഡീകരിച്ച ശേഷമാണ് നാട്ടിലേക്കയച്ചത്. കുടുതൽ സഹായം എത്തിയിട്ടുണ്ടെന്നും ഈ മാസം 31നു മുമ്പ് അടുത്ത സഹായം അയക്കാനാണ് ശ്രമമെന്നും മുസ്തഫ പറഞ്ഞു. കെയർഫോർ കേരളയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സി.എസ്.ആർ ഹെഡ് പി.എ. ജലീൽ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ദുബൈയിൽനിന്ന് ഏകദേശം 50 ലക്ഷം രൂപയുടെ സഹായമാണ് നാട്ടിലേക്കയച്ചത്. ഗുണനിലവാരമുള്ള ഉപകരണങ്ങളാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ആസ്റ്റർ വളൻറിയേഴ്സ് ഇത് അയച്ചത്. കേരള മെഡിക്കൽ കോർപറേഷൻ വഴി സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലേക്ക് ഈ ഉപകരണങ്ങൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.