കരുതാം, ആരോഗ്യമുള്ള ഹൃദയത്തിനായി
text_fieldsഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ ഒരു വര്‍ഷം കവരുന്നത് 17.9 ദശലക്ഷം ജീവനുകളാണ്. ലോകത്തെ ആകെ മരണങ്ങളുടെ 32 ശതമാനമാണിത്. ഓരോ വര്‍ഷവും ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണങ്ങളുടെ സംഖ്യ ഉയരുകയാണ്.
ഏതാനും വര്‍ഷം മുമ്പ് വരെ മുതിര്‍ന്നവരെ കൂടുതൽ ബാധിച്ചിരുന്ന ഹൃദ്രോഗം ഇന്ന് യുവജനങ്ങളുടെ ജീവനാണ് അപഹരിക്കുന്നത്.
അകാലത്തില്‍ ഹൃദയസ്തംഭനം വന്നു മരിക്കുന്നവരുടെ എണ്ണം ഇന്ന് പലമടങ്ങായി വര്‍ധിച്ചു. ജീവിതശൈലീ രോഗങ്ങളാണ് ഹൃദ്രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം, ഡയബറ്റിസ്, കൊളസ്‌ട്രോള്‍ എന്നിവ മനുഷ്യഹൃദയത്തെ കാര്‍ന്നുതിന്നുകയാണ്.
യു.എ.ഇയില്‍ ഹൃദയസംബന്ധമായ കാരണങ്ങളാല്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.നാലു വര്‍ഷത്തിനിടയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലിന്‍റെ മന്‍ഖൂല്‍ ആശുപത്രിയില്‍ മാത്രം 5000 മനുഷ്യരാണ് കൊറോണറി പ്രൊസീജറിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, കൃത്യസമയത്ത് ആശുപത്രിയില്‍ എത്താനാവാതെ, തന്‍റെ ഹൃദയത്തിന് പ്രശ്‌നം ഉണ്ടെന്ന് മനസ്സിലാവാതെ എത്രയോ ജീവനുകളാണ് അനുദിനം പൊലിയുന്നത്.
ആളുകള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി ആസ്റ്ററിന്‍റെ ഖിസൈസ് ആശുപത്രിയില്‍ കാത്ത് ലാബ് സൗകര്യങ്ങള്‍ തുടങ്ങുകയും ചെയ്തു. ഈ ചെറിയ കാലയളവില്‍ നൂറിലധികം ജീവനുകളെ രക്ഷിക്കാന്‍ സാധിച്ചുവെന്നത് വലിയ ആത്മവിശ്വാസമാണ് പ്രദാനം ചെയ്യുന്നത്.
ശ്രദ്ധിക്കാം ഈ കാരണങ്ങള്‍
ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്ക് ഹൃദ്രോഗം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇവര്‍ പ്രത്യേകം ശ്രദ്ധചെലുത്തുകയും വര്‍ഷത്തില്‍ ഒരിക്കല്‍ ഹൃദയസംബന്ധമായ പരിശോധനകള്‍ നടത്തുകയും വേണം.
പുകവലി, മദ്യപാനം, പൊണ്ണത്തടി എന്നിവ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും. റെഡ് മീറ്റിന്‍റെ ഉപഭോഗം, ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.
മികച്ച ജീവിതശൈലി പിന്തുടരുന്നതിനോടൊപ്പം വ്യായാമം ശീലമാക്കാം. ഭക്ഷണത്തില്‍ കൂടുതല്‍ ഇലക്കറികളും പഴങ്ങളും ഉള്‍പ്പെടുത്താം.
സന്തോഷകരമായ ജീവിതത്തിന് ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. നമ്മുടെ ജീവന്‍റെ തുടിപ്പ് ഹൃദയത്തിലാണ്. അതിനാല്‍ ഹൃദയത്തിന്‍റെ ആരോഗ്യപരിചരണം പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.