ആദ്യം ബിസിനസ് തകർന്നു, പിന്നാലെ ആരോഗ്യവും; ദുരിതത്തിലമർന്ന് സുരേഷിെൻറ ജീവിതം
text_fieldsഅൽെഎൻ: എറണാകുളം വൈറ്റില സ്വദേശി സുരേഷ് ചികിത്സക്കും നിത്യ ചെലവിനും വകയില്ലാതെ ദുരിതമനുഭവിക്കുന്നു. മൂന്ന് വർഷം മുമ്പ് വരെ അൽെഎനിൽ നവീകരണ പ്രവൃത്തികളും െഡക്കറേഷൻ പണികളും നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് ബിസിനസുകൾ തകർന്ന് സുരേഷ് കടത്തിൽ മുങ്ങിയത്. ഇതിനിടെ മൂന്ന് തവണ ഹൃദയാഘാതവും മസ്തിഷ്കാഘാതവുമുണ്ടായി. ഇപ്പോൾ പ്രമേഹ രോഗം മൂർച്ഛിച്ച് കാലിൽ വലിയ വ്രണം ഉണ്ടായിരിക്കുകയാണ്.
സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങി കമ്പനിയുടെ ലൈസൻസ് 2016 ജൂണിൽ പുതുക്കി. പിഴ ഉൾപ്പെടെ ഭീമമായ തുകയാണ് ലൈസൻസ് പുതുക്കാൻ ചെലവായത്. എന്നാൽ, 2015 നവംബറിൽ തീർന്ന വിസ സാമ്പത്തിക പ്രയാസം കാരണം പുതുക്കാൻ സാധിച്ചിട്ടില്ല. ഒന്നര വർഷത്തെ പിഴയും ഇൻഷുറൻസ് തുകയും അടച്ചെങ്കിലേ വിസ പുതുക്കാൻ കഴിയൂ. നിക്ഷേപക വിസയായതിനാൽ ഒരു വർഷത്തെ മെഡിക്കൽ ഇൻഷുറൻസിന് മാത്രം 10,000 ദിർഹത്തോളം വേണം. ഇൻഷുറൻസ് പുതുക്കാതെ വിസ പുതുക്കാനും കഴിയില്ല. ഒരു മാസത്തെ മരുന്നിന് മാത്രം 1500ഒാളം ദിർഹം ആവശ്യമാണ്.
കൃത്യമായി മരുന്ന് കഴിക്കാൻ കഴിയാത്തതിനാൽ പ്രമേഹം മൂർച്ഛിച്ച് കാലിലെ വ്രണം വലുതായിരിക്കുകയാണ്. ഹൃദയാഘാതവും മസ്തിഷ്കാഘാതവും വന്നപ്പോൾ അൽെഎൻ ആശുപത്രിയിൽനിന്ന് 45 ദിവസത്തെ സൗജന്യ ചികിത്സ ലഭിച്ചിരുന്നു. അത്യാസന്ന നിലയിലായത് കൊണ്ട് മാത്രമാണ് സൗജന്യ ചികിത്സ ലഭിച്ചതെന്ന് സുരേഷ് പറഞ്ഞു. വിസയും മെഡിക്കൽ ഇൻഷുറൻസും ഇല്ലാതെ തന്നെ സൗജന്യ ചികിത്സ ലഭ്യമാക്കിയ സർക്കാറിനോട് ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാടക കൊടുക്കാൻ കഴിയാത്തതിനാൽ ഏത് സമയവും വീട് ഒഴിഞ്ഞ് കൊടുക്കേണ്ട അവസ്ഥയിലാണ്. വൈദ്യുതി ബില്ല് അടക്കാൻ കഴിയാത്തതിനാൽ ആറ് മാസം മുമ്പ് വൈദ്യുതി വിച്ഛേദിച്ചു.
ഒരുനില മാത്രമുള്ള കെട്ടിടത്തിൽ ചൂട് കാരണം ഉറങ്ങാൻ സാധിക്കുന്നില്ല. രാത്രി സമയങ്ങളിൽ സുരേഷ് സൂപ്പർമാർക്കറ്റുകളിലും മറ്റ് ഷോപ്പുകളിലും ഇരുന്ന് സമയം ചെലവഴിക്കുകയും പുലർച്ചെ നാലോടെ ചൂട് കുറയുേമ്പാൾ മുറിയിൽ പോയി കിടക്കുകയുമാണ് പതിവ്. താമസസ്ഥലത്തുനിന്ന് ഇറക്കിവിട്ടാൽ രോഗാവസ്ഥയിൽ എവിടേക്ക് പോകും എന്ന ആശങ്കയിലാണ് ഇദ്ദേഹം.
ബിസിനസ് തകർന്ന് കടം വന്നപ്പോൾ രണ്ടര വർഷം മുമ്പ് ഭാര്യയെയും രണ്ട് മക്കളെയും നാട്ടിലേക്കയച്ചു. അഞ്ച് വർഷമായിട്ട് സുരേഷ് നാട്ടിൽ പോയിട്ടില്ല. രോഗശയ്യയിലുള്ള പ്രായം ചെന്ന അമ്മയെ പോയി കാണാൻ കഴിയാത്ത സങ്കടം സുരേഷിനെ വല്ലാതെ അലട്ടുന്നുണ്ട്. 85,000 ദിർഹത്തോളം ബാധ്യതയുണ്ട് ഇദ്ദേഹത്തിന്. ഇത്രയും വലിയ തുക താങ്ങാനുള്ള ശേഷി സുരേഷിെൻറ കുടുംബത്തിനുമില്ല. മനുഷ്യ സ്നേഹികളുടെ സഹായത്തിെൻറ കരുത്താണ് ഇൗ 54കാരെൻറ പ്രതീക്ഷ.
സുരേഷിനെ സഹായിക്കാൻ താൽപര്യമുള്ളവർ അജ്മാൻ അൽഅമീർ സ്കൂൾ പ്രിൻസിപ്പൽ എസ്.ജെ. ജേക്കബുമായി ബന്ധപ്പെടണം. ഫോൺ: 050 5763386.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.