കടുത്ത ചൂടിൽ ഉന്മേഷം പകരാൻ സർജ്
text_fieldsദുബൈ: യു.എ.ഇയിൽ പുതുതലമുറയുടെ ആവേശമായി മാറുകയാണ് പുതിയ എനർജി ഡ്രിങ്കായ സർജ്. ഇമാറാത്തി സംരംഭകർ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പ്രീമിയം എനർജി ഡ്രിങ്കാണിത്. മനുഷ്യ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിൽ ശാസ്ത്രീയമായി നിർമിച്ച എനർജി പാനീയമാണ് സർജെന്ന് ഉടമകൾ അവകാശപ്പെട്ടു. ഹലാൽ സർട്ടിഫൈഡ് ഉൽപന്നമായ സർജ് പൂർണമായും ഗ്ലൂറ്റൻ ഫ്രീയാണ്. അതോടൊപ്പം വിറ്റമിൻ ബി 2, ബി 3, ബി 5, ബി 6, ബി 12, വിറ്റമിൻ സി തുടങ്ങിയവയാൽ സമ്പന്നമാണിത്. ഇത് ഉപഭോക്താക്കളെ ഉന്മേഷദായകവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് അധിക ഉത്തേജനം നൽകുന്നു. ഗ്ലോബൽ വില്ലേജിന്റെ 28ാം സീസണിൽ വിൽപന നടത്താൻ അനുമതി ലഭിച്ച ഏക എനർജി പാനീയവും സർജായിരുന്നു.
ഇത് ഈ ഉൽപന്നത്തിന്റെ വിശ്വാസ്യതയും ഗുണമേന്മയുമാണ് സൂചിപ്പിക്കുന്നത്. ഈ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഗൾഫ് മാധ്യമം കമോൺ കേരളയിലും സർജിന്റെ എനർജി ഡ്രിങ്ക് ലഭ്യമാവും. യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള ജനസമൂഹമായ കേരളത്തിന്റെ സ്വന്തം ആഘോഷ പരിപാടിയായി മാറിയ കമോൺ കേരളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉടമകൾ വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച ഉന്മേഷ പാനീയം വൈവിധ്യമാർന്ന ജനസമൂഹങ്ങൾക്കിടയിൽ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമോൺ കേരളയുടെ ഭാഗമാകാൻ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.