Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുവതിയുടെ വയറ്റിൽ...

യുവതിയുടെ വയറ്റിൽ നിന്ന്​  പതിനേഴര കിലോ മുഴ നീക്കം ചെയ്​തു

text_fields
bookmark_border
യുവതിയുടെ വയറ്റിൽ നിന്ന്​  പതിനേഴര കിലോ മുഴ നീക്കം ചെയ്​തു
cancel

ദുബൈ: കടുത്ത വയറുവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ വയറ്റിൽ നിന്ന്​ പതിനേഴര കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്​തു.  35 കാരിയായ അധ്യാപികയെ രക്​തസമ്മർദവും ഹീമോഗ്ലോബിയനും കുറഞ്ഞതായി കണ്ടാണ്​ കൂടുതൽ പരിശോധനകൾക്ക്​ വിധേയയാക്കിയത്​. വിശദ പരിശോധനയിൽ 35-40 സ​​െൻറി മീറ്റർ നീളമുള്ള ട്യൂമർ ഉണ്ടെന്നും ശ്വാസകോശത്തിന്​ ഉൾപ്പെടെ വരുത്തുന്ന സമ്മർദം മരണകാരണമായേക്കുമെന്നും കണ്ടെത്തി. 
തുടർന്ന്​   ലത്തീഫ ആശുപത്രിയിലെ ഗൈ​നക്കോളജി വിഭാഗം മേധാവി ഡോ. അമൽ അൽ ഖിദ്​റായുടെ നേതൃത്വത്തിലാണ്​ ശസ്​ത്രക്രിയ നടത്തിയത്​. ഇത്​ ഒരു അപൂർവ കേസാണെന്നും ഡി.എച്ച്​.എ ആശുപത്രികളിൽ നീക്കം ചെയ്യുന്ന ഏറ്റവും വലിയ ട്യൂമറാണിതെന്നും ഡോക്​ടർ പറഞ്ഞു. ശസ്​ത്രക്രിയ മൂന്നു മണിക്കൂർ നീണ്ടു നിന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewssurgery tumor uae
News Summary - surgery tumor uae gulfnews
Next Story