അത്ഭുതപ്പെടുത്താൻ 'റിവേഴ്സ്' വെള്ളച്ചാട്ടവും നിരീക്ഷണ ടവറും
text_fieldsദുബൈ: എക്സ്പോ 2020 ദുബൈയിലെത്തുന്ന കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകൾ ഒരുങ്ങുകയാണ്.
അക്കൂട്ടത്തിൽ അവസാനമായി വെളിപ്പെടുത്തപ്പെട്ട രണ്ട് നിർമിതികളാണ് 'റിവേഴ്സ്' വെള്ളച്ചാട്ടവും നിരീക്ഷണ ടവറും. അൽ വസ്ൽ പ്ലാസക്കും ജൂബിലി പാർക്കിനും ഇടയിലാണ് 'എക്സ്പോ 2020 വാട്ടർ ഫീച്ചർ' എന്ന് പേരിട്ട വിപരീത ദിശയിലേക്കുള്ള വെള്ളച്ചാട്ടമുള്ളത്. അൽ വാസൽ പ്ലാസയിൽനിന്ന് വരുന്ന സന്ദർശകർ 40 മീറ്റർ വീതിയുള്ള ഈന്തപ്പനകളുടെയും സുഗന്ധമുള്ള ചെടികളുടെയും പൂന്തോട്ടത്തിലേക്കാണ് പ്രവേശിക്കുക. ഇവിടെയാണ് തിരമാലകൾ പോലെ ഉയർന്നുപൊങ്ങുന്ന രീതിയിലുള്ള റിവേഴ്സ് വെള്ളച്ചാട്ടം കാണാനാവുക. 13 മീറ്റർ ഉയരമാണ് വെള്ളച്ചാട്ടത്തിനുള്ളത്. സംഗീതത്തിെൻറ അകമ്പടിയോടെയാണ് വെള്ളത്തിെൻറ ഒഴുക്ക്.
ലണ്ടൻ സിംഫണി ഓർകസ്ട്ര അവതരിപ്പിക്കുന്ന സംഗീതത്തിെൻറ ഒറിജിനൽ രൂപപ്പെടുത്തിയത് എച്ച്.ബി.ഒയിലെ ഗെയിം ഓഫ് ത്രോൺസ് മൂസിക് കേമ്പാസറായ റമിൻ ഡ്വവാദിയാണ്. വെള്ളച്ചാട്ടം ഒരുക്കിയത് കാർലിഫോണിയയിലെ ഡബ്ല്യൂ.ഇ.ടി ഡിസൈനാണ്. ദുബൈ ബുർജ് ഖലീഫയിലെ 'ഡാനസിങ് ഫൗണ്ടേൻ' അടക്കമുള്ള ജലവിസ്മയക്കാഴ്ചകൾ നേരത്തെ ഇവർ ഒരുക്കിയിട്ടുണ്ട്. 'ആകാശത്തിലെ പൂന്തോട്ടം' എന്ന് പേരിട്ട നിരീക്ഷണ ടവറും 'ഫ്ലൈയിങ്' പാർക്കും കാഴ്ചക്കാർക്ക് മേളയുടെ അത്ഭുതകരമായ കാഴ്ച പ്രധാനം ചെയ്യുന്ന മറ്റൊരു കേന്ദ്രമാണ്. എക്സ്പോയുടെ മുഴുവൻ ഭാഗങ്ങളും ഇവിടെനിന്ന് കാണാനാവും. ജൂബിലി പാർക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
പരസ്പരം ബന്ധിപ്പിച്ച രണ്ട് നിലകളിലുമുള്ള കാബിനുകൾ സന്ദർശകർ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കറങ്ങുന്ന രീതിയിലാണ് സജ്ജീകരിച്ചത്. ജൂബിലി പാർക്കിെൻറ രൂപകൽപന 'വാദി'യുടെ രൂപത്തിലാണ്. കനത്ത മഴക്ക് ശേഷം മരുഭൂമിയിൽ രൂപപ്പെടുന്ന നദി രൂപത്തിലുള്ള സ്ഥലങ്ങളാണ് വാദികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.