Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​സസ്​പെൻസായി...

​സസ്​പെൻസായി പൊലീസി​െൻറ ഹാപ്പിനസ്​ ബലൂൺ

text_fields
bookmark_border
​സസ്​പെൻസായി പൊലീസി​െൻറ ഹാപ്പിനസ്​ ബലൂൺ
cancel
camera_alt

അബൂദബി റെസിഡൻഷ്യൽ ഏരിയകളിലെ താമസക്കാരുടെ വാഹനങ്ങളിൽ ‘ഈദ് മുബാറക് ഹാപ്പിനസ് ബലൂണുകൾ’ വെക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ 

അബൂദബി: പെരുന്നാൾ നമസ്​കാരത്തിന്​ പോകാൻ കാറിനടുത്തെത്തിയ പലരും രാവിലെ തന്നെ ഞെട്ടി. കാറുകളിലെല്ലാം ആശംസ ബലൂണുകൾ. അബൂദബി പൊലീസാണ്​ രാത്രി കാറുകളിൽ 'ഈദ് മുബാറക് ഹാപ്പിനസ് ബലൂണുകൾ' സ്ഥാപിച്ചത്​. രാവിലെ ഈദ് പ്രാർഥനക്കു പുറപ്പെടുന്നവർക്ക്​ സസ്​പെൻസ്​ സമ്മാനിക്കാനായിരുന്നു റെസിഡൻഷ്യൽ ഏരിയകളിലെ വാഹനങ്ങളിൽ അബൂദബി പൊലീസ് ഈദ് ആശംസയുമായി ബലൂണുകൾ സ്​ഥാപിച്ചത്​.

പൊതുജനങ്ങൾക്കും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സന്തോഷം പകരാനാണിതെന്ന്​ പൊലീസ് ചൂണ്ടിക്കാട്ടി. സന്തോഷം എന്നത്​ ജനങ്ങളുടെ അവകാശമാണ്​. ആരോഗ്യകരവും സുസ്ഥിരവുമായ സമൂഹത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ സന്തോഷം നൽകുന്ന പങ്ക്​ ചെറുതല്ല. ഈ ലക്ഷ്യവുമായാണ്​ പൊലീസി​െൻറ പ്രവർത്തനമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Happiness BalloonAbudabi Police
Next Story