നവീകരണത്തിലൂടെ സുസ്ഥിരത ആരോഗ്യ സംരക്ഷണത്തിന് പുതു വഴികൾ
text_fieldsഓരോ വർഷം പിന്നിടുമ്പോഴും യു.എ.ഇ എന്ന രാജ്യം വികസനത്തിന്റെ പുതുപാതകൾ വെട്ടിത്തെളിച്ച് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. സാമ്പത്തിക രംഗത്ത് സുസ്ഥിരമായ വളർച്ച മുന്നിൽ കണ്ട് ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ അതി ബൃഹത്തായ അനേകം പദ്ധതികളാണ് ഓരോ വർഷവും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. അവയൊന്നും വെറും പ്രഖ്യാപനങ്ങളായി ചുരുങ്ങാതെ കൃത്യമായ മേൽനോട്ടത്തിൽ നടപ്പിൽ വരുത്തുന്നതിലും ഭരണാധികാരിക നിതാന്ത ജാഗ്രത പുലർത്തുന്നുമുണ്ട്. അതിനായി ഈ ജനത നൽകുന്ന പിന്തുണയും ഏറെ വിലപ്പെട്ടതാണ്.
രാജ്യ വികസനത്തോടൊപ്പം ജനങ്ങളുടെ ക്ഷേമവും മുന്നിൽ കണ്ടുള്ളതാണ് ഓരോ പദ്ധതികളും. അതിനൂതനമായ ആശയങ്ങൾ അതിനായി സ്വീകരിക്കുന്നതിലും ഈ രാജ്യം മുൻപന്തിയിലാണ്. 2023 വിടപറയുമ്പോൾ കേവലം അടുത്ത ഒരു വർഷത്തേക്ക് ഒതുങ്ങുന്ന പദ്ധതികളല്ല യു.എ.ഇ പ്രഖ്യാപിക്കുന്നത്. ദീർഘകാലയളവിൽ രാജ്യത്തിന്റെ വികസനം മുന്നിൽകണ്ടുള്ള പദ്ധതികൾക്കാണ് മുൻഗണന. ദീർഘമായ ആ പദ്ധതികളുടെ ഒരു ചെറു വിവരണം മാത്രമാണ് പരിമിതമായ സ്ഥലത്ത് നൽകുന്നത്.
ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍, ആഗോള പരസ്പരബന്ധം, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ഭാവി തലമുറകളില്‍ അതിന്റെ സ്വാധീനം തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങള്‍ അടയാളപ്പെടുത്തുന്ന ഈ യുഗത്തില്‍, ആരോഗ്യ സംരക്ഷണത്തിന്റെ വീക്ഷണം ഒരു മാതൃകാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും ആരോഗ്യപരിപാലനത്തില്‍ അതിന്റെ സ്വാധീനവും തമ്മിലുള്ള ബന്ധം അനിഷേധ്യമാണ്. സുസ്ഥിരതയും നവീകരണവും ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ സമന്വയിപ്പിക്കേണ്ടതുണ്ട്. ജനങ്ങളുടെ വർധിച്ച ആവശ്യങ്ങളെ പിന്തുണയ്ക്കാന്‍ മാത്രമല്ല, കോവിഡ് മഹാമാരി പോലുള്ള ഗൗരവതരമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും ആഗോള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കേണ്ടത് ഏറെ സുപ്രധാനമാണ്.
ഭൂമിയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും, കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളെ നേരിടാന്‍ തയാറെടുക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി സുസ്ഥിര ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് ആരോഗ്യ രംഗം ഇപ്പോള്‍ ആവശ്യപ്പെടുന്ന പ്രധാന ചുവടുവെയ്പ്പ്. ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഊര്‍ജ്ജ സ്ത്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗിക്കുകയും, പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് മാറുകയും ഫലപ്രദമായ മാലിന്യ സംസ്കരണം ഉറപ്പാക്കുകയും വേണം. ഇതിനായി, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ ഒരുമിച്ച് മറികടക്കാന്‍ സര്‍ക്കാരുകളും നയരൂപീകരണ നിർമാതാക്കളും ഫാര്‍മസ്യൂട്ടിക്കല്‍ ടെക്നോളജി കമ്പനികളും പരിചരണ ദാതാക്കളും തമ്മില്‍ ശക്തമായ സഹകരണം ആവശ്യമാണ്.
ഇന്ത്യയിലും ജിസിസിയിലുമുടനീളമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരമായ സമ്പ്രദായങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് ഒരു പരിവര്‍ത്തന യാത്ര പ്രതിജ്ഞാബദ്ധതയോടെ ആസ്റ്ററിലൂടെ തുടരുകയാണ്. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗമാണ് സ്ഥാപനം പ്രാവര്‍ത്തികമാക്കുന്നത്. സ്ഥാപനത്തിനുള്ളില്‍ 3,679,200 കെ.ഡബ്ല്യു.എച്ച് സൗരോര്‍ജ്ജം, 2,300,000 കെ.ഡബ്ല്യു.എച്ച് കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, 3,569,298 കെ.ഡബ്ല്യു.എച്ച് ജലവൈദ്യുതി എന്നിവയുടെ സംയോജനം മൊത്തം ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിൽ ശ്രദ്ധേയമായ കുറവ് സൃഷ്ടിച്ചു.
ആരോഗ്യ പരിചരണ രംഗത്ത് നവീകരണ നടപടികള്‍
നവീകരണ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യസംരക്ഷണത്തിന്റെ ഭാവിയുടെ താക്കോല്‍. നിർമിത ബുദ്ധിയുടെ പ്രഭാവം ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. എം.ആർ.ഐ, സി.ടി സ്കാന്‍ തുടങ്ങിയ ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും റേഡിയോളജിക്കല്‍ പഠനങ്ങളും ഇപ്പോള്‍ ആളുകള്‍ക്ക് പകരം മെഷീനുകള്‍ നിര്‍വഹിക്കുന്നു. മികച്ച രോഗ നിര്‍ണ്ണയത്തിന് സഹായിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പിന്തുണ ഈ സംവിധാനങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ജീനോമിക് പഠനങ്ങള്‍ പല രോഗങ്ങളുടെയും രോഗനിര്‍ണയത്തിലും ചികിത്സയിലും സഹായിച്ചിട്ടുണ്ട്. രോഗം തിരിച്ചറിഞ്ഞ ശേഷമുള്ള ചികിത്സാരീതികളേക്കാള്‍, നേരത്തേ രോഗത്തെ കണ്ടെത്തിയുള്ള ചികിത്സാരീതികള്‍ക്കാണ് ഇന്ന് പ്രാധാന്യമേറിവരുന്നത്. പൊതു ചികില്‍സാ രീതികള്‍ക്ക് പകരം വ്യക്തികേന്ദ്രീകൃതമായ പ്രത്യേക ചികിത്സാ സംവിധാനങ്ങളും ഇപ്പോള്‍ ശക്തി പ്രാപിക്കുന്നു.
രോഗി കേന്ദ്രീകൃത പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
രോഗി കേന്ദ്രീകൃതമായ പരിചരണമാണ് ഭാവിയിലെ ആരോഗ്യ സംരക്ഷണ മാതൃകയുടെ അടിസ്ഥാനം. ആരോഗ്യ പരിചരണ രംഗം വ്യക്തിഗത ചികിത്സാ പദ്ധതികളിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുകയാണ്. രോഗികളുടെ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് സേവനം കൂടുതല്‍ മികച്ചതാക്കാനും, ഓരോ വ്യക്തികളെയും അവരുടെ ആരോഗ്യ സംരക്ഷണ യാത്രയില്‍ പങ്കാളികളാക്കുകയും ചെയ്യുന്ന നിലയില്‍ ഈ മേഖല മാറിക്കൊണ്ടിരിക്കുകയാണ്.
എല്ലാവര്ക്കും ഇണങ്ങുന്ന പൊതു പരിചരണ രീതിയില്‍ നിന്നും മാറി ഓരോരുത്തര്‍ക്കും അനുയോജ്യമായ നിലയില്‍ പരിചരണമൊരുക്കുന്ന ഒരു സമഗ്ര മാതൃകയിലേക്കുള്ള മാറ്റത്തിനൊപ്പം രോഗികളുടെയും നമ്മുടെ ഗ്രഹത്തിന്റെയും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന തലത്തിലേക്ക് അത് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്.
സ്പെഷ്യലിസ്റ്റ് പരിചരണത്തിന്റെ ആവശ്യകത അനുദിനം വളരുകയാണ്. ആരോഗ്യ സംരക്ഷണ ഇക്കോസിസ്റ്റത്തിലേക്ക് സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെയാണ് ഇത് പ്രാപ്തമാക്കുന്നത്. ജിസിസിയിലുടനീളം ഫിസിക്കല്‍, ഡിജിറ്റല്‍ ചാനലുകളില്‍ ഞങ്ങളുടെ വിപൂലീകരണം ഏകീകരിക്കുമ്പോള്‍ തന്നെ, സമഗ്രമായ ആരോഗ്യ സേവനങ്ങളും, പ്രതിരോധ പരിചരണവും, ആരോഗ്യ വിദ്യാഭ്യാസവും ഒരുക്കിയും ആസ്റ്റര്‍ മുന്നില്‍ നില്ക്കുന്നു.
ജി.സി.സി: അനന്ത സാധ്യതകളുടെ മേഖല
യു.എ.ഇയില്‍, 65 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യാ ഓഹരി നിലവിലുള്ള 1.1 ശതമാനത്തില്‍ നിന്നും 2030 ആകുമ്പോഴേക്കും 4.4 ശതമാനം ആയി വര്‍ദ്ധിക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു. വയോജന പരിചരണം ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ സേവനത്തോടൊപ്പം, നൂതന ആരോഗ്യ സംരക്ഷണം നല്കുന്ന ക്വാട്ടേണറി പരിചരണത്തിനും, മറ്റ് സൗകര്യങ്ങള്‍ക്കുമുള്ള വര്‍ദ്ധിച്ച ആവശ്യകതയെ ഇത് ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജനസംഖ്യയിലെ വര്‍ദ്ധന, മാറുന്ന സാഹചര്യങ്ങള്‍, ലോകോത്തര മെഡിക്കല്‍ ടൂറിസത്തിന്റെ കേന്ദ്രമായി രാജ്യം കെട്ടിപ്പടുക്കുന്നതില്‍ യു.എ.ഇ സർക്കാറിന്റെ ശ്രദ്ധ, എന്നിവ സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങളും ഡിജിറ്റല്‍ ടെക് സൊല്യൂഷന് ദാതാക്കള്‍, നവീകരണ സ്ഥാപങ്ങൾ, പരിചയസമ്പന്നരായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് കൂടുതല്‍ തുറന്ന അവസരങ്ങളും കൊണ്ടുവരും.
ജി.സി.സി മേഖലയൊന്നാകെ പ്രാദേശികമായി വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വിപുലമായ അവസരങ്ങളാണ് മുന്നിലുള്ളത്. രോഗികള്‍ക്ക് വിപുലമായ പരിചരണം തേടാന്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട ആവശ്യമില്ലാത്ത നിലയില്‍ ഇത് വളരുകയുമാണ്. വിഷന്‍ 2030ന്റെ ഭാഗമായി ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ വന്‍ വളര്‍ച്ചയും മാറ്റവും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
പ്രൈമറി കെയര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ സ്റ്റാന്‍ഡേര്‍ഡ് കെയറിന്റെ ശൃംഖല വിപുലീകരിക്കാനും പൊതു ആവശ്യം നിറവേറ്റാനും വലിയ സാധ്യതയുണ്ട്. റിയാദിലെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ കൂടുതല്‍ രോഗികളെ സേവിക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, രാജ്യത്ത് ഞങ്ങളുടെ ഫാര്‍മസി ശൃംഖല വിപുലീകരിച്ചുകൊണ്ട്, 36 വര്‍ഷത്തെ ക്ലിനിക്കല്‍ വൈദഗ്ധ്യവും ഗുണനിലവാരമുള്ള അനുഭവവും സംയോജിപ്പിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കാനാവുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.