Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​സ്ഥി​ര​ത...

സു​സ്ഥി​ര​ത വ​ർ​ഷാ​ച​ര​ണം ഒ​രു വ​ർ​ഷം​കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു

text_fields
bookmark_border
സു​സ്ഥി​ര​ത വ​ർ​ഷാ​ച​ര​ണം ഒ​രു വ​ർ​ഷം​കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

അ​ബൂ​ദ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 2023ൽ ​യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ‘സു​സ്ഥി​ര​ത വ​ർ​ഷാ​ച​ര​ണം’ ഒ​രു വ​ർ​ഷം കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു. ദേ​ശീ​യ പ​രി​സ്ഥി​തി​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​ ഇ​തു​സം​ബ​ന്ധി​ച്ച​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ‘ഭാ​വി ത​ല​മു​റ​ക്കാ​യി പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​​മാ​യ സു​സ്ഥി​ര​ത വ​ർ​ഷാ​ച​ര​ണം 2024ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കു​ക​യാ​ണ്​’ -പ്ര​സി​ഡ​ന്‍റ്​ എ​ക്സി​ൽ കു​റി​ച്ചു.

ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ്​28​ൽ കൈ​വ​രി​ച്ച യു.​എ.​ഇ സ​മ​വാ​യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലൂ​ടെ, എ​ല്ലാ​വ​ർ​ക്കു​മാ​യി കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​യ ഭാ​വി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​നാ​യി ആ​ഗോ​ള സ​മൂ​ഹ​വു​മാ​യി കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞാ​ണ്​ 2023 സു​സ്ഥി​ര​ത വ​ർ​ഷ​മാ​യി പ്ര​സി​ഡ​ന്‍റ്​ പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ന്ന്​ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​മി​റേ​റ്റു​ക​ൾ മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ സ​ർ​ക്കാ​ർ രാ​ജ്യ വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കി​യ​ത്. കൂ​ടാ​തെ, ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ്​ 28ന്​ ​ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു​കൊ​ണ്ട്​ സു​സ്ഥി​ര​മാ​യ ഭാ​വി​ക്കാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം പ്ര​യ​ത്നി​ക്കാ​ൻ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ൾ വ്യാ​പി​പ്പി​ക്കു​ക​യും പു​ന​രു​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

അ​തോ​ടൊ​പ്പം അ​ബൂ​ദ​ബി​യി​ൽ പ​രി​സ്ഥി​തി​സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ​ക്കാ​യി മ​സ്​​ദ​ർ സി​റ്റി സ്ഥാ​പി​ക്കാ​നും യു.​എ.​ഇ മു​ൻ​കൈ​യെ​ടു​ത്തു. ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം നി​രോ​ധി​ക്കു​ക​യും ​ചെ​യ്തി​രു​ന്നു. ക​ണ്ട​ൽ​വ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി വ​ൻ പ​ദ്ധ​തി​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​തി​ന്‍റെ​യെ​ല്ലാം പൂ​ർ​ത്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ്​ സു​സ്ഥി​ര​ത വ​ർ​ഷാ​ച​ര​ണം ഒ​രു വ​ർ​ഷം​കൂ​ടി ദീ​ർ​ഘി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

വാ​യ​ന​വ​ർ​ഷം, ദാ​ന​വ​ർ​ഷം, സാ​യി​ദ്​ വ​ർ​ഷം, സ​ഹി​ഷ്​​ണു​താ​വ​ർ​ഷം എ​ന്നി​ങ്ങ​നെ 2015 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഓ​രോ ആ​ശ​യ​ങ്ങ​ളി​ൽ വ​ർ​ഷാ​ച​ര​ണം യു.​എ.​ഇ പ്ര​ഖ്യാ​പി​ക്കാ​റു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ 2023ൽ ​സു​സ്ഥി​ര​ത വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExtendedNational Environment DaySustainability
News Summary - Sustainability year extended one more year
Next Story