യാസ് ദ്വീപില്‍ 1.8 ബില്യണ്‍ ദിര്‍ഹം മുതല്‍മുടക്കില്‍ സുസ്ഥിര നഗരം
text_fieldsഅബൂദബി: യാസ് ദ്വീപില്‍ 1.8 ബില്യണ്‍ ദിര്‍ഹം മുതല്‍മുടക്കി 397,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സുസ്ഥിര നഗരം ഒരുങ്ങുന്നു. 3000 ചതുരശ്ര മീറ്ററില്‍ 864 ടൗണ്‍ ഹൗസുകളും അപ്പാര്‍ട്ട്മെൻറുകളും അടങ്ങുന്ന പദ്ധതി, 2022 അവസാനത്തോടെ ആരംഭിച്ച് 30 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അബൂദബി ആസ്ഥാനമായ അല്‍ ദാര്‍ പ്രോപ്പര്‍ട്ടീസും ദുബൈയിലെ ഡയമണ്ട് ഡെവലപ്പേഴ്സും സംയുക്തമാണ് സുസ്ഥിര നഗരം തയാറാക്കുന്നതെന്നും നിര്‍മാണവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കാര്‍രഹിത പാര്‍പ്പിടസമുച്ചയങ്ങള്‍, റീ സൈക്ലിങ് സൗകര്യങ്ങള്‍, ഇന്‍ഡോര്‍ വെര്‍ട്ടിക്കല്‍ ഫാമിങ് എന്നിവയുണ്ടാകും. റെസിഡന്‍ഷ്യല്‍, റീട്ടെയില്‍ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കും. കുതിരസവാരി കേന്ദ്രം, ആരാധനാലയം, സൈക്ലിങ്, ജോഗിങ് ട്രാക്കുകള്‍, വിശാലമായ ലാന്‍ഡ്സ്കേപ് ഏരിയകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. വൈദ്യുതി ബില്ല് പൂര്‍ണമായും ലാഭിക്കാന്‍ സാധിക്കുംവിധം ഊര്‍ജ പുനരുപയോഗ സംവിധാനവും ഇവിടത്തെ പ്രത്യേകതയായിരിക്കുമെന്ന് അല്‍ദാര്‍ ഡെവലപ്മെന്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജോനാഥന് എമെറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.