സുസ്ഥിര വികസനം: ജി.ഡി.ആർ.എഫ്.എ-അജ്മാൻ ചേംബർ ധാരണ
text_fieldsദുബൈ: ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി സുസ്ഥിര വികസനം ലക്ഷ്യമിടുന്ന കരാറിൽ ഒപ്പുവെച്ചു. ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് മുഹമ്മദ് അഹ്മദ് അൽ മർറിയും അജ്മാൻ ചേംബർ ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ മുവൈജിയും കരാറിൽ ഒപ്പുവെച്ചത്.
മികച്ച രീതികളും പ്രത്യേക മേഖലകളിലെ വിദ്യാഭ്യാസ പരിപാടികളും നടപ്പാക്കുന്നതിന് ഊന്നൽ നൽകുന്നതാണ് കരാർ. അനുഭവങ്ങൾ, പഠനങ്ങൾ, മികച്ച രീതികൾ, സർഗാത്മക നവീകരണ ആശയങ്ങൾ എന്നിവ കൈമാറാനും സംയുക്ത വികസനത്തിനും സഹകരണത്തിനും വേണ്ടി ഫീൽഡ് സന്ദർശനങ്ങൾ സംഘടിപ്പിക്കാനും കരാർ പ്രോത്സാഹിപ്പിക്കും. പദ്ധതികൾ, സംവിധാനങ്ങളുടെ പരസ്പര കൈമാറ്റം എന്നിവക്കുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും സംയുക്ത പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനായി ഇവന്റുകൾ, പരിശീലന സെഷനുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.