സ്വഫ് പ്രവാസി ക്ഷേമപദ്ധതി ബോർഡ്: യു.പി. മുഹമ്മദ് സഹീർ ചെയർമാൻ
text_fieldsദുബൈ: പ്രവാസിക്ഷേമത്തിനായി സോഷ്യൽ വെൽെഫയർ ആക്ടിവിറ്റി ഫൗണ്ടേഷൻ (സ്വഫ്) പ്രവാസി ക്ഷേമപദ്ധതി ബോർഡ് നിലവിൽ വന്നു. ദുബൈ തൃക്കരിപ്പൂർ മുസ്ലിം ജമാഅത്തിെൻറ (ഡി.ടി.എം.ജെ) കീഴിലാണ് സ്വഫ് പ്രവാസി ക്ഷേമപദ്ധതി ബോർഡ് നിലവിൽ വന്നത്. ദുബൈയിൽ നടന്ന ചടങ്ങിൽ സി. റഹീം ഹാജി അധ്യക്ഷത വഹിച്ചു.
അബൂദബി കെ.എം.സി.സി ട്രഷറർ സി. സമീർ ഉദ്ഘാടനം ചെയ്തു. സ്വഫ് പ്രവാസി ക്ഷേമപദ്ധതി ബോർഡ് ചെയർമാനായി യു.പി. മുഹമ്മദ് സഹീർ, ജനറൽ കൺവീനറായി സലാം തട്ടാനിച്ചേരി, ട്രഷററായി എൻ.പി. സുനീർ, വൈസ് ചെയർമാന്മാരായി പി.പി. ഷബീർ എൻജിനീയർ, എൻ. നിസാർ, കൺവീനർമാരായി ഷാനവാസ് എൻ. അലി, വി.പി.പി. ഇസ്മായിൽ എന്നിവരെ തെരെഞ്ഞെടുത്തു.
ടി.പി. അബൂബക്കർ ഹാജി, എൻ.പി. ഹമീദ് ഹാജി, ടി. മുഹമ്മദ്, സി. സുബൈർ, ടി. മൊയ്തീൻ, മമ്മി കാക്കടത്ത്, ഒ.ടി. നാസർ, എൻ. അനസ്, ബി. കുഞ്ഞബ്ദുല്ല, ഒ.ടി. അബ്ദുല്ല, കെ.വി.വി. ഫസ്ലു, റിയാസ് എൻജിനീയർ നീലംബം, ഒ.ടി. ഫൈറൂസ്, വി.പി.എം. അബ്ദുൽ റഹീം, ഒ.ടി. നൗഷാദ്, സി. മുജീബ്, സലീം നവാസ്, സി. നാസർ തുടങ്ങിയവർ സംസാരിച്ചു. യു.പി. മുഹമ്മദ് സഹീർ സ്വാഗതവും ഷാനവാസ് എൻ. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.