യു.എ.ഇയിൽ ദക്ഷിണേന്ത്യൻ സംഗീതസദസ്സുകളുമായി സ്വരസംഗമ
text_fieldsദുബൈ: യു.എ.ഇയിലെ സംഗീത-നൃത്തകലാസ്വാദക കൂട്ടായ്മയായ ‘സ്വരസംഗമ’യും ഇരിങ്ങാലക്കുട കഥകളി ക്ലബും കൈകോർത്ത് ‘ദക്ഷിണ ഇസൈ’ എന്ന പേരിൽ കർണാടക സംഗീതക്കച്ചേരി പരമ്പരക്ക് യു.എ.ഇയിൽ വേദികൾ ഒരുക്കുന്നു.
ആധുനിക കർണാടക സംഗീത രംഗത്തെ പ്രശസ്ത കലാകാരന്മാർ സംഗീത സദസ്സുകളിൽ അണിനിരക്കും. സുപ്രസിദ്ധ കർണാടക സംഗീതജ്ഞരായ അഭിഷേക് രഘുറാം (വായ്പാട്ട്), എച്ച്.എൻ. ഭാസ്കർ (വയലിൻ), പത്രി സതീഷ് കുമാർ (മൃദംഗം) എന്നിവരെ അണിനിരത്തി നവംബർ 15ന് അജ്മാൻ അൽ-തലായിലെ ഹാബിറ്റാറ്റ് സ്കൂളിലും തുടർന്ന് 17ന് ദുബൈ സഫായിലെ ജെ.എസ്.എസ് പ്രൈവറ്റ് സ്കൂളിലുമാണ് സംഗീത സദസ്സുകൾ നടക്കുന്നത്.
നാട്ടിലും വിദേശത്തും ഭാരതീയ രംഗകലകളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ വേദികൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയായാണ് ‘സ്വരസംഗമ’ സംഗീത സദസ്സുകൾ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.