17,000 സ്ക്രൂവിനാൽ ശൈഖ് സായിദിനെ വരച്ച് സെയ്ദ് ഷാഫി
text_fieldsദുബൈ: ശൈഖ് സായിദിനെ പലരും പലരീതിയിൽ വരച്ചിട്ടുണ്ടാവും. പക്ഷേ, അതിൽനിന്നെല്ലാം വ്യത്യസ്തമാണ് തൃശൂർ -കൈപ്പമംഗലം സ്വദേശി സെയ്ദ് ഷാഫിയുടെ സൃഷ്ടി. 17,000 സ്ക്രൂവും 8200 ആണികളും ഉപയോഗിച്ച് ശൈഖ് സായിദിനെ ചിത്രീകരിച്ചിരിക്കുകയാണ് ഷാഫി. 29 ദിവസങ്ങൾ കൊണ്ടാണ് കലാസൃഷ്ടി പൂർത്തിയാക്കിയത്. ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇക്ക് ആദരമർപ്പിച്ച് ഫുജൈറയിലെ എഫ്.ജി.ടി സക്കാംകം മാളിൽ പ്രദർശനത്തിനുവെച്ച ചിത്രം വൈകാതെ ഫുജൈറ മ്യൂസിയം ഏറ്റെടുക്കും.
ഫുജൈറയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷാഫി തെൻറ മുദീറായ പി.എ. ഹുസൈെൻറ വാക്കുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ശൈഖ് സായിദിനെ ചിത്രീകരിച്ചത്. നാട്ടിൽ സിനിമയുടെയും സീരിയലുകളുടെയും അസിറ്റൻറ് ഡയറക്ടറായി ജോലി ചെയ്തിരുന്ന ഷാഫിയോട് യു.എ.ഇക്കായി വേറിട്ട എന്തെങ്കിലും ചെയ്യാൻ മുദീർ നിർദേശിച്ചിരുന്നു.
അന്ന് മുതൽ മനസ്സിൽ കൊണ്ടുനടന്ന ആശയമാണിത്. ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷാഫി അവിടെ നിന്നുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് വര പൂർത്തിയാക്കിയത്. ജോലി കഴിഞ്ഞ് റൂമിലെത്തി രാത്രി എട്ട് മുതൽ 12 വരെ സമയം ചെലവഴിച്ചാണ് ഇത് പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം ഇതിന് യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിെൻറ (യു.ആർ.എഫ്) ഏഷ്യൻ റെക്കോഡ് ലഭിച്ചിരുന്നു.ഷാഫി വരച്ച ശൈഖ് സായിദിെൻറ മറ്റൊരു ചിത്രവും ഫുജൈറ മ്യൂസിയത്തിലുണ്ട്. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആലി ശർഖിയെ വരച്ച് അദ്ദേഹത്തിന് നേരിട്ട് സമർപ്പിക്കാനുള്ള ഭാഗ്യവും ഷാഫിക്ക് ലഭിച്ചു. ഇതിന് സമ്മാനവും അദ്ദേഹം നൽകിയിരുന്നു.ശൈഖ് സായിദിെൻറ കാഴ്ചപ്പാടുകളാണ് ഈ വരക്ക് പ്രചോദനമെന്ന് ഷാഫി പറയുന്നു. അദ്ദേഹത്തിെൻറ നേട്ടങ്ങൾ വലിയ പ്രചോദനമാണ്. ഫുജൈറയിൽ താമസിക്കുന്ന സമയത്ത് ഷോർട്ട് ഫിലിമുകൾക്കായി കഥയെഴുതുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.