പൂന്തോട്ടത്തിലെ എയർ പ്യൂരിഫയർ
text_fieldsഇലകളുടെ ഭംഗി കൊണ്ട് ആകർഷിണിയമായ ചെടികളിൽ ഒന്നാണ് സിംഗോനിയം ഗാലക്സി പാണ്ട. വില കൂടുതൽ കാരണം ഈ ചെടി പൂന്തോട്ടങ്ങളിൽ അതികം കാണാറില്ല. സിംഗോനിയം വർഗത്തിൽപ്പെട്ട ചെടിയാണ്.
സിംഗോനിയം ഒരുപാട് ഇനത്തിലുണ്ട്. സിംഗോനിയം മാത്രം വളർത്താൻ ഇഷ്ടപ്പെടുന്നവർക്ക് ഇതിന്റെ വിത്യസ്ത വകഭേദങ്ങൾ ശേഖരിക്കാവുന്നതാണ്. അതിക പരിചരണം ആവശ്യമില്ല ഈ ചെടിക്ക്. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലം നോക്കി വെക്കുക. ഇളം വെയിൽ ആവശ്യമാണ്. സൂര്യപ്രകാശം ഉണ്ടെങ്കിൽ മാത്രമേ ഇതിന്റെ ഇലകൾക്ക് ഇത്രയും മനോഹാരിത വരൂ. ഈ ചെടിയുടെ ഇലകൾക്ക് അമ്പടയാളത്തിന്റെ ആകൃതി ആണ്. കൂടുതലും കടും പച്ച, പിന്നെ ക്രീം കളറും വെള്ളയും. ഇത്രയും കളറുകൾ ചേരുമ്പോൾ തന്നെ ഇലകൾക്ക് പ്രത്യേക ഭംഗിയാണ്.
ഇൻഡോർ ആയിട്ട് നമുക്ക് വളർത്താൻ പറ്റിയ ചെടിയാണിത്. നല്ലത് പോലെ ഡ്രെയിനേജ് ഉള്ള ചെടിച്ചട്ടി നോക്കി വേണം എടുക്കാൻ. വെള്ളം കെട്ടിക്കിടക്കാനും വെള്ളം കുറയാനും പാടില്ല. ഗാർഡൻ സോയിൽ, വളം, കൊക്കോപീറ്റ് എന്നിവ യോജിപ്പിച്ച് ഒരുക്കിയെടുക്കാം പോട്ടിങ് മിക്സർ. ഇതിനെ റൂട്ട് വേർതിരിച്ചു പരാഗണം നടത്താം. തണ്ട് കട്ട് ചെയ്തും പരാഗണം നടത്താവുന്നതാണ്. ഒരു നോടും ഒരു ഇലയും നിർത്തി മുറിച്ചെടുക്കാം. വെള്ളത്തിൽ ഇട്ടു വളർത്തിയെടുക്കാം. നല്ലൊരു വായുശുദ്ധീകരണ ചെടികൂടിയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.