യു.എ.ഇയിൽ മൂന്നു വയസ്സുമുതലുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ
text_fieldsദുബൈ: യു.എ.ഇയിൽ മൂന്നു മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകാൻ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി.
രണ്ടു മാസ പരീക്ഷണങ്ങൾക്കു ശേഷമാണ് അനുമതി. ജൂണിലാണ് പഠനം തുടങ്ങിയത്. 900ത്തോളം കുട്ടികൾ ഇതിൽ പങ്കാളികളായി. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളിൽ പഠനം നടത്തിയത്. വാക്സിൻ നൽകിയ ശേഷം കുട്ടികളെ നിരീക്ഷിക്കുകയായിരുന്നു. ഇതു വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് മന്ത്രാലയം അനുമതി നൽകിയത്.
കുട്ടികൾക്ക് വാക്സിൻ നൽകുന്നത് പഠിച്ച മിഡിൽ ഇൗസ്റ്റ്^ േനാർത്ത് ആഫ്രിക്ക മേഖലയിലെ ആദ്യരാജ്യമാണ് യു.എ.ഇ. യു.എസ്, യു.കെ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സമാന പഠനം നടത്തുന്നുണ്ട്. യു.എ.ഇയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ പരീക്ഷണഘട്ടത്തിൽ സിനോഫാം സ്വീകരിക്കാൻ സന്നദ്ധരായിരുന്നു. കോവിഡിനെതിരായ മുന്നണിപ്പോരാളികൾ എന്നാണ് ആരോഗ്യ മന്ത്രാലയം ഇവരെയും കുടുംബാംഗങ്ങളെയും വിശേഷിപ്പിച്ചത്. നേരത്തേ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ യു.എ.ഇ അനുമതി നൽകിയിരുന്നു.
സ്കൂളുകളിൽ പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെയാണ് എല്ലാ കുട്ടികളിലേക്കും വാക്സിൻ എത്തിക്കുന്നത്. ഇതോടെ കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളുകളിൽ എത്താൻ കഴിയുമെന്ന് കരുതുന്നു. മാത്രമല്ല, വാക്സിനെടുക്കാത്ത കുട്ടികൾക്ക് യാത്രവിലക്ക് നേരിടേണ്ടിവരുമോ എന്ന രക്ഷിതാക്കളുടെ ആശങ്കക്കും പരിഹാരമാകും.
യു.എ.ഇ ആദ്യമായി അംഗീകാരം നൽകിയ വാക്സിനാണ് സിനോഫാം. കഴിഞ്ഞ വർഷം ഡിസംബറിൽ യു.എ.ഇ അംഗീകരിച്ചിരുന്നു.
ആദ്യ ഡോസ് എടുത്ത് 21 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. ചൈനയിലെ നാഷനൽ ബയോടെക് ഗ്രൂപ്പാണ് സിനോഫാം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.