Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ സ്വകാര്യ...

അബൂദബിയിൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ സിനോഫാം വാക്‌സി​ൻ ആദ്യ ഡോസ് ബുക്കിങ്​ നിർത്തി

text_fields
bookmark_border
അബൂദബിയിൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ സിനോഫാം വാക്‌സി​ൻ ആദ്യ ഡോസ് ബുക്കിങ്​ നിർത്തി
cancel

ജൂലൈയിലേക്ക്​ ഇപ്പോൾ ബുക്ക്​ ചെയ്യാം

അ​ബൂ​ദ​ബി: സി​നോ​ഫാം വാ​ക്സി​ൻ ആ​ദ്യ ഡോ​സ് ബു​ക്കി​ങ് അ​ബൂ​ദ​ബി​യി​ലെ മി​ക്ക സ്വ​കാ​ര്യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും നി​ർ​ത്തി. വി.​പി.​എ​സ്, എ​ൻ.​എം.​സി, മെ​ഡി​ക്ലി​നി​ക്ക്​ എ​ന്നീ ഹെ​ൽ​ത്ത്‌​കെ​യ​റു​ക​ളു​ടെ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സി​നോ​ഫാം ര​ണ്ടാം ഡോ​സി​നു​ള്ള അ​പ്പോ​യി​ൻ​റ്​​മെൻറു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​മാ​സം വി.​പി.​എ​സ് ഹെ​ൽ​ത്ത് കെ​യ​റി​ൽ ആ​ദ്യ​ത്തെ ഡോ​സി​ന് സ്ലോ​ട്ടു​ക​ൾ ല​ഭ്യ​മ​ല്ല. എ​ൻ.​എം.​സി ഹെ​ൽ​ത്ത് കെ​യ​ർ ആ​ദ്യ ഡോ​സി​നു​ള്ള സ്ലോ​ട്ടു​ക​ൾ ഈ ​മാ​സം പൂ​ർ​ണ​മാ​യി ബു​ക്ക് ചെ​യ്തു. ജൂ​ലൈ​യി​ൽ എ​ൻ.​എം.​സി ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ലി​നി​ക്കി​ലും ബു​ക്കി​ങ് ന​ട​ത്താം.

സെ​ഹ​യി​ൽ വാ​ക്​​സി​ൻ ല​ഭി​ക്കും

അ​ബൂ​ദ​ബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി​യു​ടെ (സെ​ഹ) ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ല്ലാ കോ​വി​ഡ് ഡോ​സ് വാ​ക്‌​സി​നു​ക​ളും ന​ൽ​കു​ന്ന​ത് തു​ട​രു​ന്നു. അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സെ​ഹ​യു​ടെ കീ​ഴി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫൈ​സ​ർ, സി​നോ​ഫാം വാ​ക്‌​സി​നു​ക​ൾ ന​ൽ​കു​ന്ന​ത്. സെ​ഹ മൊ​ബൈ​ൽ ആ​പ്​ വ​ഴി ബു​ക്ക് ചെ​യ്യാം.

രാ​ജ്യ​ത്തെ 16 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലും പ്രാ​യ​മു​ള്ള 87 ശ​ത​മാ​ന​ത്തി​ല​ധി​കം ജ​ന​ങ്ങ​ളും ഇ​തി​ന​കം വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചു. റെ​സി​ഡ​ൻ​സി വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശേ​ഷ​വും അ​ബൂ​ദ​ബി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കോ​വി​ഡ് വാ​ക്‌​സി​ൻ ഇ​പ്പോ​ൾ ന​ൽ​കു​ന്നു​ണ്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ എ​മി​റേ​റ്റ്‌​സ് ഐ​ഡി​യും വാ​ക്‌​സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ അം​ഗീ​ക​രി​ച്ച​തോ​ടെ ഒ​ട്ടേ​റെ​പ്പേ​രാ​ണ് വാ​ക്‌​സി​െൻറ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ബു​ക്ക് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private health centersSynopham Vaccine
Next Story