ടാഗോറിന്‍റെ ജന്മവാർഷികം ഇന്ത്യൻ കോൺസുലേറ്റിൽ ആഘോഷിച്ചു
text_fieldsദുബൈ: രവീന്ദ്രനാഥ് ടാഗോറിന്‍റെ 161ാം ജന്മവാർഷികം ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ആഘോഷിച്ചു. 'ടാഗോർ ബിയോണ്ട് ഹൊറിസോൺ' ആൽബത്തിലെ മൂന്ന് പ്രധാന ഗാനങ്ങൾ പുറത്തിറക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. ടാഗോറിന്‍റെ മൂന്ന് ഗാനങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നത് ആദ്യമാണ്. വിവർത്തനം ചെയ്തത് പ്രശസ്ത ഇമാറാത്തി കവി ഡോ. ഷിഹാബ് ഗാനേം ആണ്. ശ്രീ ദേവ് ചക്രവർത്തി ചിട്ടപ്പെടുത്തി ഈണം നൽകിയ ഗാനങ്ങൾ അറബിയിൽ ആലപിച്ചത് ഗിന്നസ് വേൾഡ് റെക്കോഡ്സ് ഉടമയായ സുചേതാ സതീഷാണ്. കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി ഗാനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യൻ നവോത്ഥാനത്തിന്‍റെ മികച്ച പ്രതീകമാണ് ടാഗോറെന്ന് അധ്യക്ഷത വഹിച്ച സാംസ്കാരിക കോൺസൽ താഡു മാമു പറഞ്ഞു. സുചേതയും ദേവ് ചക്രവർത്തിയും ചേർന്ന് ബംഗാളിയിലും അറബിയിലും മനോഹരമായി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അവതരിപ്പിച്ചു. ഷിഹാബ് ഗാനേം, ദേവ്, സുചേത എന്നിവർ ടാഗോറിന്‍റെ കൂടുതൽ ഗാനങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യാനുള്ള ശ്രമത്തിലാണ്. യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഫേസ്ബുക്കിലും യുട്യൂബിലും പാട്ടുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.