ഫോേട്ടായെടുക്കൂ; 50,000 ദിർഹം സമ്മാനം നേടൂ
text_fieldsദുബൈ: ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇൻറർനാഷനൽ ഫോേട്ടാഗ്രഫി അവാർഡിന് (ഹിപ) ചിത്രങ്ങൾ ക്ഷണിച്ചു. കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച 'വേൾഡ് കൂളസ്റ്റ് വിൻറർ കാമ്പയിനുമായി സംയോജിപ്പിച്ചാണ് ഇത്തവണത്തെ മത്സരം. യു.എ.ഇയിലെ ടൂറിസം പ്രോൽസാഹിപ്പിക്കാൻ ഉതകും വിധത്തിൽ,രാജ്യത്തെ വിനോദ പരിപാടികൾ, സംസ്കാരം, നാഴികക്കല്ലുകൾ തുടങ്ങിയവ രേഖപ്പെടുത്തുന്ന ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്. ടൂറിസം പ്രവർത്തനങ്ങൾക്ക് ബോധവത്കരണം നൽകുന്ന രീതിയിലെ ചിത്രങ്ങൾ കൂടിയായിരിക്കണം. രണ്ട് കാറ്റഗറിയിലാണ് മത്സരം.
ആദ്യ കാറ്റഗറിയിൽ പൊതുജനങ്ങൾക്കെല്ലാം പെങ്കടുക്കാം. മരുഭൂമി, കടൽ, മല, അരുവി, എമിറേറ്റ്സിെൻറ ആകാശ ചിത്രം എന്നിങ്ങനെ അഞ്ച് കാറ്റഗറിയാണ് ഇൗ വിഭാഗത്തിൽ പരിഗണിക്കുന്നത്. ഒാരോ കാറ്റഗറിയിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 7000 ദിർഹം വീതമാണ് സമ്മാനം. രണ്ടാമത്തെ കാറ്റഗറി പ്രൊഫഷനൽ ഫോേട്ടാഗ്രാഫർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ കണ്ണിൽ എമിേററ്റ്, എമിറേറ്റിെൻറ വന്യത, ഫേസ് ഫ്രം എമിറേറ്റ്സ്, തെരുവ് ജീവിതങ്ങൾ എന്നിവയാണ് പകർത്തേണ്ടത്.
50,000 ദിർഹം വീതമാണ് ഒാരോ കാറ്റഗറിക്കും സമ്മാനം. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. www.hipa.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. നിബന്ധനകളെല്ലാം ഇൗ വെബ്സൈറ്റിലുണ്ട്. അവസാന തീയതി ജനുവരി 20. ലോകപ്രശസ്ത ഫോേട്ടാഗ്രഫർമാരാണ് ജൂറിയിലുള്ളത്. വേൾഡ് പ്രസ് ഫോേട്ടാ പുരസ്കാരം നടിയ അമേരിക്കൻ ഫോേട്ടാ ജേണലിസ്റ്റ് ജോൺ സ്റ്റാൻമെയർ, മൂന്ന് തവണ പുലിസ്റ്റർ അവാർഡ് നേടിയ കനേഡിയൻ ഫോേട്ടാഗ്രഫർ ബാർബഡാ ഡേവിഡ്സൺ തുടങ്ങിയവർ ജഡ്ജിങ് പാനിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.