സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിക്കൂ, സ്റ്റാറാകാം
text_fieldsദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നിങ്ങൾക്കുള്ള അറിവുകൾ ഭംഗിയായി അവതരിപ്പിക്കാൻ തയാറാണോ? എങ്കിൽ അതിനായുള്ള ഒരു മികച്ച അവസരം ഒരുക്കുകയാണ് ‘ഗൾഫ് മാധ്യമം’. ‘ഇന്ത്യൻ സ്വാതന്ത്ര്യസമരം’ എന്ന വിഷയത്തിൽ വിഡിയോ അവതരണ മത്സരമാണ് സംഘടിപ്പിക്കുന്നത്.
സ്വതന്ത്ര്യ സമരചരിത്ര സംഭവ വികാസങ്ങളുടെ സാരാംശം ഉൾക്കൊള്ളുന്ന ആകർഷകവും മൗലികവുമായ വിഡിയോ അവതരണങ്ങളാണ് പരിഗണിക്കുക. യു.എ.ഇയിലെ അഞ്ചു മുതൽ പത്തു വരെ ഗ്രേഡിലുള്ള എല്ലാ വിദ്യാർഥികൾക്കും മത്സരത്തിന്റെ ഭാഗമാകാം. ആകർഷക സമ്മാനങ്ങൾക്കൊപ്പം ഏറ്റവും മികച്ച സൃഷ്ടികൾ ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പബ്ലിഷ് ചെയ്യും.
വിഡിയോ രണ്ടു മിനിറ്റിൽ കവിയരുത്. അവതരണ മികവ്, ഉള്ളടക്കം, സാങ്കേതിക മികവ് എന്നിവ പരിഗണിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുക. ആഗസ്റ്റ് 13ന് മുമ്പ് +971 558673682 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് വിഡിയോകൾ അയക്കേണ്ടത്.ഇംഗ്ലീഷിലും മലയാളത്തിലും സൃഷ്ടികൾ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.