ഓണം കലക്ഷനുമായി തനിഷ്ക്
text_fieldsദുബൈ: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് യു.എ.ഇയിൽ ഓണം കലക്ഷൻസ് പുറത്തിറക്കി. കേരളത്തിന്റെ പ്രിയപ്പെട്ട ഉത്സവത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചൈതന്യവും ഉൾക്കൊണ്ട് അതിസൂക്ഷ്മമായി തയാറാക്കിയതാണ് ഓണാഭരണ ശേഖരം. വിസ്മയിപ്പിക്കുന്ന ഈ ശേഖരം പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിൽ മാത്രമാണ് ലഭ്യമാകുക.
വള്ളംകളി, മോഹിനിയാട്ടം, ഹൗസ്ബോട്ടുകൾ, ഗജവീരന്മാരെ എഴുന്നള്ളിച്ചുള്ള ഘോഷയാത്രകൾ തുടങ്ങിയവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്. തനിഷ്കിന്റെ ഓണം എക്സ്ക്ലൂസിവ് ശേഖരം കേരളത്തിന്റെ സമ്പന്നമായ ദേശീയോത്സവത്തിനുള്ള ആദരവാണെന്ന് ടൈറ്റാൻ ഇന്റർനാഷനൽ സി.ഇ.ഒ കുരുവിള മാർക്കോസ് പറഞ്ഞു.
ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഉൽപന്നശ്രേണി വർധിപ്പിക്കുക മാത്രമല്ല, ഈ സുപ്രധാന വിപണിയിൽ തങ്ങളുടെ ബ്രാൻഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.
ഈ ഓഫറുകൾ എല്ലാ സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്. ആഗസ്റ്റ് 21 മുതൽ എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഓണം കലക്ഷൻ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.