"ടാസ്കി വിളീ.... മനസ്സമാധാനം അരികിലെത്തും'
text_fieldsദുബൈ: പ്രതിസന്ധികളെ പ്രതീക്ഷകൾ കൊണ്ടു മറികടന്നിരുന്ന പ്രവാസികൾക്ക് മുന്നിൽ വലിയ പ്രതിബന്ധങ്ങളാണ് കോവിഡ് എന്ന മഹാമാരി തീർത്തിട്ടുള്ളത്. ജോലിയും ശമ്പളവും മാത്രമല്ല, മനസമാധാനം പോലും നഷ്്ടപ്പെട്ടവർ നമുക്കിടയിലേറെയുണ്ട്. കൊറോണ ബാധയും പ്രവാസ ലോകത്തെ മരണങ്ങളും മാത്രമല്ല, തിരിച്ചു നാട്ടിലേക്കു പോവാനുള്ള പ്രയാസങ്ങളും പ്രവാസികളിൽ വലിയ മാനസിക സംഘർഷങ്ങളാണുണ്ടാക്കുന്നത്. ഇൗയൊരു വല്ലാത്ത അവസ്ഥയിൽ പ്രവാസികളെ ചേർത്തുപിടിച്ച് സമാശ്വാസം പകരാനുള്ള ശ്രമത്തിലാണ് ടീം ടാസ്കിയും യൂത്ത് ഇന്ത്യ കൂട്ടായ്മയും .
പ്രഗൽഭരായ ഒരു കൂട്ടം കൗൺസിലർമാരുടെ നേതൃത്വത്തിൽ സൗജന്യ ടെലി കൗൺസിലിംഗ് സംഘടിപ്പിച്ചാണ് ടീം ടാസ്കിയും യൂത്ത്ഇന്ത്യയും ഇതിന് പരിഹാരം കാണുന്നത്. ഫോൺ വഴിയും വാട്സ്ആപ്പ് മുഖേനയും സന്ദേശമയക്കുന്നവരെ കൗൺസിലർമാർ തിരിച്ചുവിളിച്ച് ആശ്വാസം പകരുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയതിട്ടുണ്ട്. കൗൺസിലിംഗ് ആവശ്യമുള്ളവർക്കും അവരുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ 0564868936, 0526512712 നമ്പറുകളിൽ വിളിച്ചും വാട്സ്ആപ്പ് സന്ദേശം അയച്ചും സേവനത്തിനായി രജിസ്്റ്റർ ചെയ്യാവുന്നതാണ്. ആവശ്യക്കാരെ കൗൺസിലർ തിരികെ വിളിച്ചു സേവനം നൽകുമെന്ന് സംഘാടകർ പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വനിത കൗൺസിലർമാരുടെ സേവനവും ലഭ്യമാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.