Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ടാക്​സി...

അബൂദബിയിൽ ടാക്​സി നിരക്ക്​  വർധന ഇന്ന്​ മുതൽ

text_fields
bookmark_border
അബൂദബിയിൽ ടാക്​സി നിരക്ക്​  വർധന ഇന്ന്​ മുതൽ
cancel

അബൂദബി: അബൂദബി എമിറേറ്റിൽ ടാക്​സി നിരക്ക്​ വർധന വ്യാഴ​ാഴ്​ച പ്രാബല്യത്തിലായി. രാത്രി 12 മണി മുതൽ ടാക്​സികൾ പുതിയ നിരക്ക്​ ഇൗടാക്കി തുടങ്ങി. പുതിയ നിരക്ക്​ പട്ടിക വിവിധ ടാക്​സി കമ്പനികളുടെ കാറുകളിൽ പതിച്ചിട്ടുണ്ട്​. നിരക്ക്​ വർധനയോടനുബന്ധിച്ച്​ ഡ്രൈവർമാർക്ക്​ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്​തു.
പുതുക്കിയ നിരക്ക്​ പ്രകാരം ടാക്​സിയോട്ടത്തിന്​ ഏറ്റവും കുറഞ്ഞത്​ 12 ദിർഹം നൽകണം. പകലിലും രാത്രിയിലും ഇൗ മിനിമം കൂലിയിൽ മാറ്റമില്ല. പകൽ ഷിഫ്​റ്റിൽ (രാവിലെ ആറ്​ മുതൽ രാത്രി പത്ത്​ വരെ) അഞ്ച്​ ദിർഹത്തിലും രാത്രി ഷിഫ്​റ്റിൽ (രാത്രി പത്ത്​ മുതൽ രാവിലെ ആറ്​ വരെ) അഞ്ചര ദിർഹത്തിലുമാണ്​​ മീറ്റർ റീഡിങ്​ ആരംഭിക്കുക. ഒാട്ടം തുടങ്ങി ഒാരോ കിലോമീറ്ററിനും പകലിലും രാത്രിയിലും 1.82 ദിർഹം എന്ന തോതിൽ അധികം നൽകണം. 
വെയ്​റ്റിങ്​ ചാർജ്​ രാത്രിയും പകലും മിനിറ്റിന്​ 50 ഫിൽസാണ്​. ബുക്കിങ്​ ഫീസ്​ പകൽ നാല്​ ദിർഹവും രാത്രി അഞ്ച്​ ദിർഹവും. 
വിമാനത്താവളത്തിൽനിന്നും പ്രമുഖ പരിപാടികൾ നടക്കുന്ന സ്​ഥലത്തുനിന്നുമുള്ള ചെറിയ ടാക്​സി വാഹനങ്ങളിൽ 20 ദിർഹത്തിലും വലിയ വാഹനങ്ങളിൽ 25 ദിർഹത്തിലുമാണ്​ മീറ്റർ റീഡിങ്​ ആരംഭിക്കുക. 
ഇരു വിഭാഗം വാഹനങ്ങളിലും ഒാരോ കിലോമീറ്ററിനും 1.82 ദിർഹം വീതം അധികം നൽകണം. വെയിറ്റിങ്​ ചാർജ്​ മിനിറ്റിന്​ 50 ഫിൽസ്​ തന്നെയാണ്​. 
ഇതുവരെ പകൽ ഷിഫ്​റ്റിൽ 3.50 ദിർഹത്തിലും രാത്രി ഷിഫ്​റ്റിൽ നാല്​ ദിർഹത്തിലുമായിരുന്നു മീറ്റർ റീഡിങ്​ ആരംഭിച്ചിരുന്നത്​. കിലോമീറ്ററിന്​ പകൽ ഷിഫ്​റ്റിൽ 1.6 ദിർഹവും രാത്രി ഷിഫ്​റ്റിൽ 1.69 ദിർഹവും എന്ന തോതിലായിരുന്നു വർധിച്ചിരുന്നത്​. 
രാത്രി ഷിഫ്​റ്റിൽ മാത്രമേ മിനിമം നിരക്ക്​ നിശ്ചയിച്ചിരുന്നുള്ളൂ. പത്ത്​ ദിർഹമായിരുന്നു ഇത്​. പകലിൽ എത്ര കുറവായാലും മീറ്ററിൽ കാണിക്കുന്ന ചാർജ്​ മാത്രം കൊടുത്താൽ മതിയായിരുന്നു. ഇനി മുതൽ പകലായാലും രാത്രിയായാലും 12 ദിർഹത്തിൽ കുറവാണ്​ മീറ്റർ പ്രകാരം ഒാടിയതെങ്കിലും മിനിമം നിരക്കായ 12 ദിർഹം നൽകേണ്ടി വരും. അതേസമയം, വെയിറ്റിങ്​ ചാർജിൽ മാറ്റമില്ലാ​െത 50 ഫിൽസിൽ തന്നെ നിലനിർത്തി. ബുക്കിങ്​ ചാർജ്​ പകൽ ഷിഫ്​റ്റിൽ മൂന്ന്​ ദിർഹവും രാത്രി ഷിഫ്​റ്റിൽ നാല്​ ദിർഹവുമായിരുന്നു ഇതുവരെ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxi
News Summary - taxi
Next Story