തുല്ല്യതാ സർട്ടിഫിക്കറ്റ് പ്രശ്നം പരിഹരിച്ചില്ല; ഇന്ത്യൻ അധ്യാപകർക്ക് ജോലി പോയേക്കും
text_fieldsദുബൈ: ഇന്ത്യയിലെ സർവകലാശാലകളിൽ നിന്ന് പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം തുടങ്ങിയ രീതികളിലൂടെ പഠനം പൂർത്തിയാക്കിയ യു.എ.ഇയിലെ അധ്യാപകർക്ക് തുല്ല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നത്തിന് പരിഹാരമായില്ല. ഇൗ സർട്ടിഫിക്കറ്റ് നൽകാത്തവർക്ക് ജോലി നഷ്ടമാകുമെന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. യു.എ.ഇയിലെ നിയമമനുസരിച്ച് അധ്യാപക ജോലി കിട്ടണമെങ്കിൽ യു.എ.ഇ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഇത് കിട്ടണമെങ്കിൽ എല്ലാ യോഗ്യതകളും ശരിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം അതത് അപേക്ഷകരുടെ രാജ്യത്തിെൻറ നയതന്ത്രകാര്യാലയം നൽകണം. കോൺസലേറ്റ് വഴി അപേക്ഷകെൻറ സർട്ടിഫിക്കറ്റുകൾ അതത് സർവകലാശാലക്ക് അയച്ചുകൊടുക്കുകയാണ് ആദ്യപടി. ഇൗ സർട്ടിഫിക്കറ്റുകൾ ശരിയാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സഹിതം സർവകലാശാലകൾ തിരിച്ച് അയക്കും. ഒപ്പം രേഖകൾ ശരിയാണെന്ന് തെളിയിക്കുന്ന കത്ത് അപേക്ഷകനും നൽകും. ഇൗ കത്തിെൻറ അടിസ്ഥാനത്തിലാണ് യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് തുല്ല്യതാ സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ ഇൗ സർട്ടിഫിക്കറ്റിൽ പഠന രീതി എന്ത് എന്ന ചോദ്യത്തിന് സർവകലാശാലയിൽ നിന്ന് പ്രൈവറ്റ് എന്നാണ് എഴുതിയിരിക്കുന്നതെങ്കിൽ തുല്ല്യതാ സർട്ടിഫിക്കറ്റ് നിരസിക്കപ്പെടും. ഇൗ കെണിയിലാണ് നൂറുകണക്കിന് അധ്യാപകർ അകപ്പെട്ടിരിക്കുന്നത്.
അധ്യാപകർ നടത്തിയ നിരന്തരശ്രമങ്ങൾക്കൊടുവിൽ അധ്യാപകർക്ക് അനുകൂലമായി സർട്ടിഫിക്കറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാലയടക്കം തീരുമാനിച്ചിരുന്നു. എന്നാൽ ഏത് സ്ഥാപനത്തിലാണ് പഠിച്ചത് എന്നത് സംബന്ധിച്ച് സ്വയം തയാറാക്കുന്ന സത്യവാങ്മൂലം ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ നൽകിയാൽ മാത്രം സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നാണ് നിർദേശിച്ചത്. ഇതനുസരിച്ച് എംബസിയെ സമീപിച്ച അധ്യാപകർക്ക് മുന്നിൽ കൈമലർത്തുകയാണ് അധികൃതർ. സത്യവാങ്മൂലത്തിലെ വിവരങ്ങൾ സത്യമാണോയെന്ന് പരിശോധിക്കാൻ സംവിധാനമില്ലെന്നാണ് അവരുടെ നിലപാട്. ഇതോടെ നൂറുകണക്കിന് അധ്യാപകരുടെ ഭാവി തുലാസിലായി. നിലവിൽ ആർക്കും തുല്ല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കളിഞ്ഞിട്ടില്ല. അടുത്ത സെപ്റ്റംബറിനകം സർട്ടിഫിക്കറ്റ് ഹാജരാക്കാനായില്ലെങ്കിൽ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്കൂളുകളിലെ 400 ഒാളമ അധ്യാപകർക്ക് അന്തിമ നോട്ടീസ് ലഭിച്ചുകഴിഞ്ഞു. പ്രശ്നം പരിഹരിക്കണെമന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ഗവർണ്ണർ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്കൊക്കെ നിവേദനം നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
പ്രൈവറ്റ് കോളജുകളിൽ വർഷങ്ങളോളം പഠിച്ച് റഗുലർ വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷയെഴുതി പാസായവർക്കുപോലും തുല്ല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. യു.ജി.സിയുടെ മാർഗനിർദേശമനുസരിച്ച് റഗുലർ വിദ്യാഭ്യാസം, വിദൂര വിദ്യാഭ്യാസം എന്നിങ്ങനെ മാത്രമാണ് തരം തിരിവുള്ളത്. എന്നാൽ പ്രൈവറ്റ് കോളജുകളിൽ പഠിച്ചിറങ്ങുന്നവർക്ക് സർവകലാശാലകൾ നൽകുന്ന സ്ഥിരീകരണ സർട്ടിഫിക്കറ്റിൽ ൈപ്രവറ്റ് എന്ന് രേഖപ്പെടുത്തുകയാണ് പതിവ്. ഇതിന് യു.എ.ഇയിൽ അംഗീകാരമില്ല. മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയ ഇേൻറണൽ, എക്സ്റ്റേണൽ മാർക്കുകൾ തമ്മിലെ വേർതിരിവും വിനയാകുന്നുണ്ട്. ഇേൻറണൽ മാർക്ക് എന്താണെന്ന് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയത്തെ ധരിപ്പിക്കാൻ സർവകലാശാലകൾക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇേൻറണൽ മാർക്ക് മിക്കയിടങ്ങളിലും പരിഗണിക്കപ്പെടുന്നുമില്ല. ഇത് ബോധ്യപ്പെടുത്തേണ്ട ചുമതലും എംബസിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.