അധ്യാപകർക്കും വീട്ടിലിരിക്കാം
text_fieldsദുബൈ: വിദ്യാർഥികൾക്കു പുറമെ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശം നൽകി യു.എ.ഇ ഭരണകൂടം. സ്വകാര്യ സ്കൂളുകൾക്കും ഇത് ബാധകമാണ്. ഇ-ലേണിങ് നടപ്പാക്കിയെങ്കിലും അധ്യാപകർ സ്കൂളിൽ എത്തണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്. സ്വകാര്യ സ്കൂളുകൾ അധ്യാപകരെ നിർബന്ധിച്ച് ജോലിക്ക് എത്തിക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കിയത്. എല്ലാ ജീവനക്കാരെയും വീട്ടിലിരുത്തി ജോലിചെയ്യിക്കാൻ കഴിയാത്ത സ്കൂളുകൾ പരമാവധി 20 ശതമാനം ജീവനക്കാരെ മാത്രമേ സ്കൂൾ കെട്ടിടത്തിൽ പ്രവേശിപ്പിക്കാവൂവെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇങ്ങനെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് പ്രത്യേക നിർദേശങ്ങളും നൽകി. ഒാരോ ജീവനക്കാരനും രണ്ടുമീറ്റർ അകലം പാലിച്ചാവണം ജോലി ചെയ്യേണ്ടത്.
കൂട്ടംകൂടുന്നത് ഒഴിവാക്കണം. ഒരു ക്ലാസ് മുറിയിൽ രണ്ടുപേരിൽ കൂടുതൽ ഉണ്ടാവരുത്. എന്തെങ്കിലും രോഗലക്ഷണമുള്ള ജീവനക്കാരെ സ്കൂളിൽ പ്രവേശിപ്പിക്കരുത്. യോഗങ്ങേളാ പരിപാടികളോ സംഘടിപ്പിക്കരുത്. ഒാൺലൈൻ മീറ്റിങ്ങുകൾ നടത്താം. ശുചീകരണ വിഭാഗം ജീവനക്കാർ മാസ്ക്, ഡിസ്പോസബ്ൾ ഗ്ലൗ, ഹാൻഡ് സാനിറ്റൈസർ, ഗൗൺ തുടങ്ങിയവ ഉപയോഗിക്കണം. എല്ലാ ജീവനക്കാരും മുഴുസമയവും മാസ്ക് ധരിക്കണം. ഗർഭിണികൾ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, ആരോഗ്യ പ്രശ്നമുള്ളവർ, 60ന് മുകളിൽ പ്രായമുള്ളവർ തുടങ്ങിയവർക്ക് നിർബന്ധമായും വീട്ടിൽ േജാലി ചെയ്യാൻ സൗകര്യം ഒരുക്കണം. എല്ലാ വിദ്യാർഥികൾക്കും ഇ-ലേണിങ് സൗകര്യം ലഭ്യമാകുന്നുണ്ടെന്ന് മാനേജ്മെൻറ് ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി. നേരേത്ത, അധ്യാപകർ സ്കൂളിലിരുന്ന് തൽസമയം ക്ലാസെടുക്കുേമ്പാൾ വിദ്യാർഥികൾ വീട്ടിലിരുന്ന് വീക്ഷിക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിെൻറ ഭാഗമായി പരിശീലനങ്ങളും നൽകിയിരുന്നു. അധ്യാപകർക്ക് വീട്ടിലിരുന്ന് ക്ലാസെടുക്കുന്നതിനായി പുതിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.