ജൈവകൃഷിയിൽ വീണ്ടും നൂറുമേനി വിളയിച്ച് ടീം യു.എഫ്.കെ
text_fieldsദുബൈ: യു.എ.ഇയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ സന്നദ്ധസേവന കൂട്ടായ്മയായ യു.എഫ്.കെ തുടർച്ചയായ അഞ്ചാം വർഷവും ജൈവകൃഷിയിൽ നൂറുമേനി കൊയ്തു. ജെംസ് അവർ ഓൺ ഹൈസ്കൂൾ സജ്ജ, ജെംസ് കാംബ്രിഡ്ജ് ഇന്റർനാഷനൽ പ്രൈവറ്റ് സ്കൂൾ ഷാർജ, ദി മോഡൽ സ്കൂൾ അബൂദബി എന്നീ മൂന്ന് സ്കൂളുകളിലായാണ് ഈ വർഷത്തെ കൃഷിപരിപാലനം നടന്നത്. പുതു തലമുറയിലെ കുട്ടികൾക്ക് കൃഷിയെ പറ്റിയും സുരക്ഷിതമായി ഭക്ഷ്യോൽപന്നങ്ങൾ കൃഷി ചെയ്തെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്കരണം നൽകാൻ വേണ്ടിയാണ് കാർഷിക പ്രവർത്തനങ്ങൾ സ്കൂളുകൾ കേന്ദ്രികരിച്ച് നടത്തുന്നത്. അടുത്ത സീസൺ മുതൽ കമ്യൂണിറ്റി ഗാർഡൻ ഫാമിങ് നടത്താനുള്ള പദ്ധതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.