സാങ്കേതിക തകരാർ; ദുബൈ വിമാനം മുംബൈയിൽ ഇറക്കി
text_fieldsദുബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറക്കി. എയർ ഇന്ത്യ എ 320 വിമാനമാണ് മുംബൈയിൽ ഇറക്കിയത്. ഹൈദരാബാദിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ 143 യാത്രക്കാരുണ്ടായിരുന്നു. ഹൈഡ്രോളിക് സിസ്റ്റത്തിലെ തകരാറാണ് വിമാനം ഇറക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
എങ്കിലും, യന്ത്രതകരാർ പരിഹരിച്ച ശേഷം വിമാനം ദുബൈയിലെത്തി. കഴിഞ്ഞ ദിവസം വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ സർവീസ് റദ്ദാക്കിയിരുന്നു. മണിക്കൂറോളം ദുരിതം അനുഭവിച്ച ശേഷം മറ്റു വിമാനങ്ങളിലാണ് യാത്രക്കാർക്ക് തുടർ യാത്രയൊരുക്കിയത്.
എയർ ഇന്ത്യയുടെ തകരാറും യാത്ര മുടങ്ങലും തുടർക്കഥയാവുകയാണ്.
സ്പൈസ്ജെറ്റ് വിമാനവും കഴിഞ്ഞ ദിവസം 28 മണിക്കൂർ വൈകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.