സാങ്കേതിക തകരാർ; ദുബൈ-കൊച്ചി വിമാനം മുംബൈയിൽ ഇറക്കി
text_fieldsദുബൈ: വ്യാഴാഴ്ച ഉച്ചയോടെ ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ അടിയന്തിരമായി ഇറക്കി. കാബിൻ പ്രഷർ നഷ്ടമായതിനെ തുടർന്നാണ് മുംബൈയിലേക്ക് തിരിച്ചുവിട്ടത്. തകരാറിനെ തുടർന്ന് യാത്രക്കാരിൽ ചിലർക്ക് ശ്വാസതടസമുണ്ടായി. വിമാനത്തിൽ 260 യാത്രക്കാരുണ്ടെന്നും ഇവരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
കൊച്ചിയിൽ ഇറങ്ങുന്നതിന് ഒന്നര മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് ഓക്സിജൻ മാസ്ക് ധരിക്കണമെന്ന നിർദേശം വന്നതെന്ന് വിമാനത്തിലെ യാത്രക്കാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. തുടർന്ന് അരമണിക്കൂറിന് ശേഷം വിമാനം മുംബൈയിൽ ഇറക്കുകയാണെന്ന് അറിയിച്ചു. പിന്നീട് താഴ്ന്ന് പറന്നാണ് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയത് -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുംബൈയിൽ ഇറങ്ങിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിമാനത്തിൽ നിന്ന് പുറത്തിറക്കാനോ മറ്റൊരു സൗകര്യം ഏർപ്പെടുത്താനോ അധികൃതർ സന്നദ്ധമായിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. കൊച്ചിയിലേക്ക് പകരം വിമാനം ഏർപ്പെടുത്താത്തതിനാൽ യാത്രക്കാർ ഉദ്യോഗസ്ഥരോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.