സാങ്കേതിക തകരാർ; ഇത്തിസാലാത്തിന്‍റെ ഇൻറർനെറ്റ് സേവനം തടസ്സപ്പെട്ടു
text_fieldsദുബൈ: ഇത്തിസാലാത്തിന്‍റെ ഇന്‍റർനെറ്റ് സേവനത്തിന് വ്യാഴാഴ്ച വൈകീട്ട് മുതൽ ഭാഗിക തടസ്സം നേരിട്ടത് ഉപഭോക്താക്കളെ വലച്ചു. സാങ്കേതിക തകരാറാണ് സേവനം തടസ്സപ്പെടാൻ കാരണമായതെന്നും പ്രശ്നങ്ങൾ പരിഹരിച്ചതായും വെള്ളിയാഴ്ച കമ്പനി അറിയിച്ചു. രാത്രി ഒമ്പതിന് ശേഷമാണ് തകരാർ തുടങ്ങിയത്. ജോലി സ്ഥലത്തും മറ്റും ദീർഘനേരം പലരും തകരാറിന്‍റെ കാരണമറിയാതെ പ്രയാസപ്പെട്ടു. എല്ലാ ഉപഭോക്താക്കൾക്കും ഈ തകരാർ ബാധിച്ചതുമില്ല. തകരാർ ആരംഭിച്ച് ഒരു മണിക്കൂറിനകം രണ്ടായിരത്തിലേറെ പരാതികൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ലാൻഡ്ലൈൻ ഇന്‍റർനെറ്റ് കണക്ഷനുമായി ബന്ധപ്പെട്ടാണ് ഒട്ടുമിക്ക പരാതികളുമുണ്ടായത്. 17ശതമാനം പരാതികളാണ് മൊബൈൽ കണക്ഷനുമായി ബന്ധപ്പെട്ട് ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലും പലരും ഇന്‍റർനെറ്റ് ലഭ്യമല്ലാത്തത് കുറിച്ചു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്നും കണക്ഷനുകൾ സാധാരണ നിലയിലായെന്നും വെള്ളിയാഴ്ച പകലാണ് കമ്പനി പ്രസ്താവന ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.