പല്ലുകൾ പരിപാലിക്കാം; മടിയില്ലാതെ പുഞ്ചിരിക്കാം
text_fieldsനമുക്ക് അപരിചിതരായ ആളുകൾപോലും പരിചിതരാകുന്നത് എങ്ങനെയാണ്? മനോഹരമായ ഒരു പുഞ്ചിരിയിലൂടെ, അല്ലേ? നല്ല ചിരി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിൽ പല്ലുകൾക്കുള്ള പങ്ക് അത്രമേൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നിര തെറ്റിയ പല്ലുകൾ പലപ്പോഴും നമ്മുടെ ചിരിയെ ഒളിപ്പിച്ചുവെക്കാറുണ്ട്, ആത്മവിശ്വാസത്തെ തകർക്കാറുണ്ട്.
ഇവിടെയാണ് ഒാർത്തോഡോണ്ടിസ്റ്റ് (orthodontist) അല്ലെങ്കിൽ ദന്ത ക്രമീകരണ വിദഗ്ധൻ നമ്മെ സഹായിക്കുന്നത്. നിരതെറ്റി വരുന്ന പല്ലുകളോ വലിയ ഗ്യാപ്പുകളോ ഉണ്ടെങ്കിൽ ഓർത്തോഡോണ്ടിക് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ദന്തരോഗ വിദഗ്ധനെ സമീപിക്കാം.
പല്ലുകളുടെ ക്രമക്കേടുകളും താടിയെല്ലുകളുടെ വളർച്ചയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും കണ്ടെത്താനും തടയാനും ചികിത്സിക്കാനും പരിശീലനം ലഭിച്ച ദന്തരോഗ വിദഗ്ധനാണ് ഓർത്തോഡോണ്ടിസ്റ്റ്. അവർ നിലവിലുള്ള അവസ്ഥകൾ ശരിയാക്കുകയും ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ തിരിച്ചറിയാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഇത് സാധ്യമാണ്.
ഓർത്തോഡോണ്ടിസ്റ്റ് എന്താണ് ചെയ്യുന്നത്?
വായിലെ പല്ലുകളുടെ സ്ഥാനം മാറ്റാൻ ഓർത്തോഡോണ്ടിസ്റ്റുകൾ ബ്രേസുകൾ, ബാൻഡുകൾ എന്നിവ പോലെ സ്ഥിരവും നീക്കംചെയ്യാവുന്നതുമായ ഡെൻറൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. തിങ്ങിനിറഞ്ഞ പല്ലുകൾ, അല്ലെങ്കിൽ വളരെ അകലെയുള്ള പല്ലുകൾ, വളഞ്ഞ പല്ലുകൾ, താടിയെല്ലിെൻറ തെറ്റായ ക്രമീകരണം എന്നിവ കൃത്യപ്പെടുത്തിയാണ് ചികിത്സ. മുൻകാലങ്ങളിൽ ഓർത്തോഡോണ്ടിസ്റ്റിനെ കണ്ടിരുന്നത് കുട്ടികൾ അല്ലെങ്കിൽ ബ്രേസസ് (ക്ലിപ്പുകൾ) ആവശ്യമുള്ള കൗമാരക്കാരുമായിരുന്നു. എന്നാൽ, ഏത് പ്രായക്കാർക്കും ഓർത്തോഡോണ്ടിസ്റ്റിെൻറ സഹായം തേടാൻ കഴിയും.
ഓർത്തോഡോണ്ടിസ്റ്റുമായുള്ള കൺസൽേട്ടഷൻ പലവിധമുണ്ട്. മുഖാമുഖം സംസാരിക്കൽ, മുഖത്തിെൻറയും പുഞ്ചിരിയുടെയും ചിത്രങ്ങൾ എടുക്കൽ, ഡെൻറൽ എക്സ്റേ, മുഖത്തിെൻറയും തലയുടെയും പനോരമിക് (360 ഡിഗ്രി) എക്സ്റേ തുടങ്ങിയവ വഴി ഏത് ഓർത്തോഡോണ്ടിക് ഇടപെടലുകളാണ് നല്ലത് എന്ന് മനസ്സിലാക്കാൻ കഴിയും.
ഓർത്തോഡോണ്ടിസ്റ്റിനെ കാണാനുള്ള കാരണങ്ങൾ:
ഓർത്തോഡോണ്ടിസ്റ്റിനെ ആളുകൾ കാണുന്നതിനുള്ള ഏറ്റവും സാധാരണ കാരണം പല്ലുകളുടെ തെറ്റായ ക്രമീകരണം അല്ലെങ്കിൽ അപാകതയാണ്. താടിയെല്ല് വളർച്ച കൂടിയതോ കുറഞ്ഞതോ ആയ ആളുകൾക്ക് ഈ അപാകത ഉണ്ടായേക്കാം. മാലോക്ലൂഷൻ, പല്ലുകൾ തിങ്ങി നിറഞ്ഞ അവസ്ഥ, താടിയെല്ല് തെറ്റൽ തുടങ്ങിയ അവസ്ഥകളിലാണ് ഓർത്തോഡോണ്ടിസ്റ്റിനെ സമീപിക്കേണ്ടത്.
തെറ്റായ പല്ലുകൾ ശ്രദ്ധിക്കുന്നത് പലപ്പോഴും ദന്തരോഗവിദഗ്ധനാണ്. പല്ലുകൾ ശരിയായി യോജിക്കുന്നില്ലെങ്കിൽ ഓർത്തോഡോണ്ടിസ്റ്റിനെ കാണാൻ ദന്തരോഗവിദഗ്ധൻ നിർദേശിച്ചേക്കാം.
ശസ്ത്രക്രിയ
സിവിയർ അണ്ടർ ബൈറ്റ് അല്ലെങ്കിൽ ഓവർ ബൈറ്റ് ഉള്ള രോഗിക്ക് താടിയെല്ല് നീട്ടാനോ ചെറുതാക്കാനോ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഓർത്തോഡോണ്ടിസ്റ്റുകൾ താടിയെല്ലിന് പിന്തുണ നൽകാൻ വയറുകൾ, സർജിക്കൽ സ്ക്രൂകൾ അല്ലെങ്കിൽ പ്ലേറ്റുകൾ ഉപയോഗിക്കുന്നു.
കൂടാതെ ഡെൻറൽ മാലോക്ലൂഷൻ ശരിയാക്കൽ, കടിക്കുന്നതും ചവക്കുന്നതും സംസാരിക്കുന്നതും എളുപ്പമാക്കൽ, മുഖത്തിെൻറ മൊത്തത്തിലുള്ള രൂപവും മെച്ചപ്പെടുത്തൽ, ടെമ്പോറോമാണ്ടിബുലാർ ജോയൻറ് ഡിസോർഡേഴ്സിൽനിന്നുള്ള വേദന ലഘൂകരിക്കൽ, പല്ലുകൾ വേർതിരിച്ച് വൃത്തിയാക്കാൻ എളുപ്പമാക്കൽ, പല്ല് നശിക്കുന്നത് അല്ലെങ്കിൽ അറകൾ തടയാൻ സഹായിക്കൽ തുടങ്ങിയവയാണ് ഓർത്തോഡോണ്ടിസ്റ്റ് ചെയ്യുക.
കുട്ടികളും പല്ല് സംരക്ഷണവും
ഏഴിനും പന്ത്രണ്ടിനും ഇടയിലാണ് ഓർത്തോഡോണ്ടിസ്റ്റിനെ കാണിക്കേണ്ടത്. ക്ലിപ്പ് ഇടേണ്ടത് 12 വയസ്സിലാണെന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണ്. ഏഴു മുതൽ പന്ത്രണ്ടു വരെ പ്രായത്തിൽ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ശീലങ്ങളായ വിരൽ വായിലിടൽ, വായ് തുറന്ന് ഉറങ്ങൽ, പല്ലിനിടയിലൂടെ നാവു പുറത്തിടൽ, നഖം കടിക്കൽ ഇവയെ നിയന്ത്രിക്കുന്നതിനും തടയുന്നതിനും നേരത്തേ തന്നെ ഓർത്തോ ഡോണ്ടിസ്റ്റിനെ കാണിക്കുന്നതാണ് ഉചിതം. ഇതുമൂലം ക്ലിപ്പ് ഇടുന്നതും അതിെൻറ തീവ്രതയും കുറക്കാനോ തടയാനോ സാധിക്കും. കൂടാതെ സ്േകറ്റിങ്, ബോക്സിങ് േപാലുള്ള കായിക ഇനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഓരോരുത്തരുടെയും അളവിൽ മൗത്ത് ഗാർഡുകൾ ഉണ്ടാക്കി ക്കൊടുക്കണം.
മോണ കാണിച്ചുള്ള ചിരി, ഉള്ളിലേക്കോ പുറത്തേക്കോ നീണ്ട താടിയെല്ലുകൾ ഇവയുടെയെല്ലാം ക്രമീകരണത്തിനായി ചെറുപ്രായത്തിൽ (ഏഴ് മുതൽ 12 വരെ) തന്നെ ഡോക്ടറെ സമീപിക്കുകയാണെങ്കിൽ ശസ്ത്രക്രിയ ഒഴിവാക്കാൻ സാധിക്കും. അല്ലാത്തപക്ഷം 18 വയസ്സിനു ശേഷം ശസ്ത്രക്രിയ കൊണ്ടേ സാധ്യമാകൂ. വായ് തുറന്ന് ഉറങ്ങുന്നത് മൂലം പല്ലു പൊന്തുന്നത് സാധാരണയാണ്. ഇതിനും നേരത്തേ ചികിത്സ തുടങ്ങേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.