Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതാ​പ​നി​ല 50...

താ​പ​നി​ല 50 ഡി​ഗ്രി​യി​ലേ​ക്ക്​; ജാ​ഗ്ര​ത വേ​ണം

text_fields
bookmark_border
temperature
cancel

ദു​ബൈ: രാ​ജ്യ​ത്താ​ക​മാ​നം വേ​ന​ൽ​ച്ചൂ​ട്​ ക​ന​ത്ത​തോ​ടെ​ താ​പ​നി​ല 50 ഡി​ഗ്രി​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച അ​ബൂ​ദ​ബി അ​ൽ ദ​ഫ്​​റ​യി​ലെ മ​സൈ​റ​യി​ൽ ഈ ​സീ​സ​ണി​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ ചൂ​ട്​ രേ​ഖ​​പ്പെ​ടു​ത്തി. 49.9 ഡി​ഗ്രി​യാ​ണ്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച 3.15ന്​ ​രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ​ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം 49 ഡി​ഗ്രി​ക്ക്​ മു​ക​ളി​ൽ താ​പ​നി​ല​യും 90 ശ​ത​മാ​ന​ത്തി​നു​ മു​ക​ളി​ൽ ഹു​മി​ഡി​റ്റി​യും പ്ര​വ​ചി​ച്ചി​രു​ന്നു.

ജൂ​ൺ 21, 22 ദി​വ​സ​ങ്ങ​ളി​ലാ​ണ്​ രാ​ജ്യ​ത്ത്​ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പ​ക​ലെ​ന്ന്​ വി​ദ​ഗ്​​ധ​ർ നി​രീ​ക്ഷി​ച്ചി​രു​ന്നു. 13 മ​ണി​ക്കൂ​റും 48 മി​നി​റ്റു​മാ​ണ്​ ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ​ക​ൽ ദൈ​ർ​ഘ്യം. ഇ​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ വേ​ന​ൽ​ക്കാ​ലം സാ​ധാ​ര​ണ​ഗ​തി​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​ത്തു​ട​ങ്ങു​ന്ന​ത്. ജൂ​ലൈ പ​കു​തി​യോ​ടെ തു​ട​ങ്ങി ആ​ഗ​സ്റ്റ്​ അ​വ​സാ​നം വ​രെ​യാ​ണ്​ ഏ​റ്റ​വും ശ​ക്ത​മാ​യ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്.

ക​ന​ത്ത ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​നും കൂ​ടു​ത​ൽ വെ​ള്ളം കു​ടി​ക്കാ​നും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം വെ​യി​ൽ ചൂ​ടി​ൽ ഏ​റെ നേ​രം നി​ൽ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ ഉ​ച്ച 12.30 മു​ത​ൽ 3.00 വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsTemperature
News Summary - Temperature up to 50 degrees- Be careful
Next Story