Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലെ ക്ഷേത്രം...

അബൂദബിയിലെ ക്ഷേത്രം ഐക്യത്തി​െൻറ സന്ദേശം നൽകുന്നു –കേന്ദ്രമന്ത്രി

text_fields
bookmark_border
അബൂദബിയിലെ ക്ഷേത്രം ഐക്യത്തി​െൻറ സന്ദേശം നൽകുന്നു –കേന്ദ്രമന്ത്രി
cancel
camera_alt

അ​ബൂ​ദ​ബി​യി​ലെ പ​ര​മ്പ​രാ​ഗ​ത ശി​ലാ​ഹി​ന്ദു ക്ഷേ​ത്ര​ത്തി​െൻറ ഇ​ഷ്​​ടി​ക പാ​കു​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍ദീ​പ് സി​ങ്​ പു​രി പ​ങ്കെ​ടു​ക്കു​ന്നു

അബൂദബി: അബൂദബിയില്‍ ഉയരുന്ന യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാ ഹിന്ദുക്ഷേത്രം സഹിഷ്​ണുതയുടെയും ഐക്യത്തി​െൻറയും സന്ദേശമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് ഇന്ത്യന്‍ പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ്​ പുരി.

മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം അബൂദബിയിലെ ബാപ്‌സ് ഹിന്ദു മന്ദിറി​െൻറ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്​.

അടിത്തറക്ക്​ മുകളില്‍ ഇഷ്​ടിക പാകുന്ന ചടങ്ങിലും മന്ത്രി പങ്കെടുത്തു. പദ്ധതിക്കും ഡയറക്​ടര്‍ ബോര്‍ഡിനും നേതൃത്വം നല്‍കുന്ന സ്വാമി ബ്രഹ്മ വിഹാരിദാസ് നേതൃത്വം നല്‍കി.

ക്ഷേത്രത്തിനുള്ള ശിലാനിര്‍മിതികള്‍ ഇന്ത്യയില്‍ നിന്നാണ് കൊണ്ടുവരുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്​ജിദും സന്ദര്‍ശിച്ചിരുന്നു. മസ്​ജിദ് വാസ്​തുവിദ്യാപരമായി മികവുറ്റതാണെന്നും സമാധാനപരവും ശാന്തവുമായ മസ്​ജിദ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞ് വലിയ ബഹുമതിയാണെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeAbu DhabiUnion Ministe
News Summary - Temple in Abu Dhabi sends message of unity - Union Ministe
Next Story