യു.എ.ഇയിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും പൂർവനിലയിലേക്ക്
text_fieldsഷാർജ: കോവിഡ് മഹാമാരിയെ തുടർന്ന് ക്ഷേത്രങ്ങൾക്കും ഗുരുദ്വാരകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാൻ തുടങ്ങി. സുരക്ഷമാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച വരുത്താതെയാണ് പ്രാർഥന സമയങ്ങൾ പഴയപടിയാക്കുന്നത്.
ബർ ദുബൈ അമ്പലത്തിലെ പ്രവർത്തന സമയം ഏതാണ്ട് സാധാരണ നിലയിലെത്തി. സിന്ധി ഗുരു ദർബാർ രാവിലെ ആറു മണി മുതൽ ഉച്ചവരെയും വൈകുന്നേരം അഞ്ചു മണി മുതൽ ഒമ്പതുമണി വരെയും തുറക്കുന്നുണ്ട്. കോവിഡ് സുരക്ഷ നടപടികളുടെ ഭാഗമായി 2020 മാർച്ചിലാണ് രാജ്യത്തുടനീളമുള്ള ആരാധനാലയങ്ങൾ അടച്ചുപൂട്ടിയത്.
കഴിഞ്ഞ വർഷം ജൂണിൽ ദേവാലയങ്ങൾ ഭാഗികമായി തുറന്നിരുന്നു. നിലവിൽ ക്ഷേത്രത്തിനുള്ളിൽ വലിയ പൂജകളും ഒത്തുചേരലുകളും അനുവദനീയമല്ല.
പൂക്കൾ, മധുരപലഹാരങ്ങൾ, നാളികേരം എന്നിവ ഇപ്പോഴും നേരിട്ട് സമർപ്പിക്കാൻ കഴിയില്ല. ദിവസവും ഉച്ചക്കുശേഷമുള്ള ഇടവേളയിൽ ക്ഷേത്രം അണുവിമുക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.