റിയൽ എസ്റ്റേറ്റിൽ പത്ത് വർഷത്തെ ഏറ്റവും വലിയ ഇടപാടുകളുമായി ദുബൈ
text_fieldsദുബൈ: പത്ത് വർഷത്തെ റെക്കോഡ് തകർത്ത് ദുബൈ റിയൽ എസ്റ്റേറ്റ്. മെയ് മാസത്തിൽ 18.4 ശതകോടി മൂല്യമുള്ള 6652 ഇടപാടുകളാണ് നടന്നത്. ദുബൈ ലാൻഡ് ഡിപാർട്ട്മെന്റിന്റെ പുതിയ കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51.60 ശതമാനമാണ് വർധിച്ചത്. കോവിഡിൽ നിന്ന് റിയൽ എസ്റ്റേറ്റ് മേഖല മുക്തമാകുന്നതിന്റെ തെളിവാണിത്. വില്ലകൾ, ഫ്ലാറ്റ്, അപ്പാർട്ട്മെന്റ് തുടങ്ങിയവ ഈ വർഷം വ്യാപകമായി വിറ്റുപോയി. വാടക രജിസ്ട്രേഷനിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. മൊത്തം ഇടപാടുകളുടെ 82.34 ശതമാനവും അപ്പാർട്ടുമെന്റുകളാണ്. വില്ലകളും ടൗൺ ഹൗസുകളും 17.66 ശതമാനം വരും. ഈ വർഷം മെയിൽ 35,327 വാടകകരാറുകൾ ഒപ്പുവെച്ചു. ഇതി 59.6 ശതമാനവും പുതിയ കരാറാണ്. 40.4 ശതമാനം കരാറുകൾ പുതുക്കി. മൊത്തം കരാറുകളുടെ 80.9 ശതമാനവും വാർഷിക കരാറാണ്. 19.1 ശതമാനം വാർഷികേതരമാണ്. ഒരുമാസം മുതലുള്ള കരാറുകൾ ഇതിൽ ഉൾപെടുന്നു. 73.8 ശതമാനം കരാറുകളും താമസ ആവശ്യങ്ങൾക്കാണ്. 25.3 ശതമാനം വാണിജ്യ ആവശ്യങ്ങൾക്കുമായി രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ ഇജാരി രജിസ്ട്രേഷൻ നടന്നത് ജബൽ അലിയിലാണ് (1398). അൽ വാർസൻ ഫസ്റ്റ് (1,285), ബിസിനസ് ബേ (1,029), അൽ ബർഷ സൗത്ത് ഫോർത്ത് (958), നാദ് ഹസ (957) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ ഇടപാടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.