ഭാവിയിലേക്ക് പത്ത് ഉന്നത തത്ത്വങ്ങൾ
text_fieldsദുബൈ: വരാനിരിക്കുന്ന അരനൂറ്റാണ്ട് കാലം യു.എ.ഇയുടെ മുന്നോട്ടുള്ള പ്രയാണം നിർണയിക്കുന്ന 10 തത്ത്വങ്ങൾ പ്രഖ്യാപിച്ചു.
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പാതയിൽ രാജ്യത്തിെൻറ നിലപാട് രൂപപ്പെടുത്തുന്ന തത്ത്വങ്ങൾ യു.എ.ഇ ഭരണാധികാരികളാണ് പുറത്തുവിട്ടത്.
സുവർണ ജൂബിലി വർഷത്തിൽ രാജ്യം ചരിത്രത്തിെൻറ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഇത് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗത്തെ വളർച്ചയുടേതായിരിക്കുമെന്നും ആമുഖത്തിൽ വ്യക്തമാക്കുന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശപ്രകാരം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും രൂപപ്പെടുത്തിയതാണ് തത്ത്വങ്ങൾ.
നിയമനിർമാണം, പൊലീസ്, മറ്റു സുരക്ഷ സ്ഥാപനങ്ങൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവ ഭാവിയിൽ തീരുമാനങ്ങളെടുക്കുേമ്പാഴും നടപ്പാക്കുേമ്പാഴും തീരുമാനങ്ങളെടുക്കുേമ്പാൾ പാലിക്കണമെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയാണ് പത്തു തത്ത്വങ്ങൾ:
1. ഏറ്റവും വലിയ മുൻഗണന യൂനിയനെ ശക്തിപ്പെടുത്തുന്നതിനായിരിക്കും.
2. ലോകത്തിലെ ഏറ്റവും ഊർജസ്വലമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് പ്രധാന ശ്രദ്ധ.
3. യു.എ.ഇയുടെ വിദേശനയം ഉന്നതമായ ദേശീയ താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനായിരിക്കും.
4. വളർച്ചയിലേക്കുള്ള പ്രധാന ശക്തി മാനുഷിക മൂലധനമായിരിക്കും. ഇതിനായി വിദ്യാഭ്യാസ പുരോഗതിക്കും പ്രതിഭകളെ ആകർഷിക്കുന്നതിനും മുൻഗണന നൽകും.
5. നല്ല അയൽപക്കബന്ധം സുസ്ഥിരതയുടെ അടിസ്ഥാനമാകും. യു.എ.ഇയുടെ വിദേശനയത്തിെൻറ കാതൽ അയൽരാജ്യങ്ങളുമായുള്ള നല്ല സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങളായിരിക്കും.
6. ഒരു രാജ്യമെന്ന നിലയിൽ യു.എ.ഇയുടെ സൽപേര് സ്ഥാപിച്ചെടുക്കുക എന്നത് എല്ലാ സ്ഥാപനങ്ങളുടെയും ലക്ഷ്യമായിരിക്കും. ആഗോള തലത്തിൽ സാമ്പത്തിക-ടൂറിസം-വ്യവസായം നിക്ഷേപ കേന്ദ്രം എന്നിനിലയിലേക്ക് വളരുന്നതിനായിരിക്കണം പ്രവർത്തനം.
7. ഡിജിറ്റൽ, സാങ്കേതിക, ശാസ്ത്രീയ മേഖലകളിലെ മികവായിരിക്കും വികസന-സാമ്പത്തിക മുന്നേറ്റത്തിന് അടിസ്ഥാനമാവുക. പ്രതിഭകളുടെയും കമ്പനികളുടെയും നിക്ഷേപങ്ങളുടെയും തലസ്ഥാനമെന്ന നിലയിൽ വികസിക്കും.
8. യു.എ.ഇയുടെ മൂല്യവ്യവസ്ഥ സുതാര്യവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയായിരിക്കും.
9. യു.എ.ഇയുടെ വിദേശ മാനുഷിക സഹായങ്ങൾ രാജ്യത്തിെൻറ അടിസ്ഥാന കാഴ്ചപ്പാടിെൻറയും ധാർമികദൗത്യത്തിെൻറയും ഭാഗമാണ്. രാഷ്ട്രീയ വിയോജിപ്പ് ദുരന്തങ്ങളിലും പ്രതിസന്ധികളിലും ആശ്വാസം നൽകുന്നതിന് തടസ്സമാകില്ല.
10. ക്രിയാത്മകമായ സംഭാഷണങ്ങളിലൂടെയും സമാധാനപരമായ ചർച്ചകളിലൂടെയും രാഷ്ട്രീയ വിയോജിപ്പുകൾ പരിഹരിക്കുക എന്നതായിരിക്കും യു.എ.ഇയുടെ വിദേശ നയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.